ഊ​രു​വി​ല​ക്ക്: വി​വ​രാ​വ​കാ​ശ മ​റു​പ​ടി വൈ​കി​പ്പി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നും പി​ഴ​ശി​ക്ഷ
Monday, June 24, 2019 10:54 PM IST
പ​ത്ത​നം​തി​ട്ട: ഊ​രു​വി​ല​ക്കി​നെ സം​ബ​ന്ധി​ച്ച വി​വ​രം 48 മ​ണി​ക്കൂ​റി​നു​ള​ളി​ൽ അ​പേ​ക്ഷ​ക​നു ന​ൽ​കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ വി​വ​രാ​വ​കാ​ശ ഉ​ദ്യോ​ഗ​സ്ഥ​നു പി​ഴ ശി​ക്ഷി​ച്ചു കൊ​ണ്ട് വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ്.
ത​ങ്ങ​ളു​ടെ കു​ടും​ബ​ത്തെ ഊ​രു​വി​ല​ക്ക് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​തു സം​ബ​ന്ധി​ച്ചു​ള്ള പ​രാ​തി​യി​ന്മേ​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ 48 മ​ണി​ക്കൂ​റി​ന​കം ല​ഭി​ച്ചി​ല്ലെ​ന്നാ​രോ​പി​ച്ചു കു​ല​ശേ​ഖ​ര​പ​തി വ​ലി​യ​പ​റ​മ്പി​ൽ സ​ബീ​ൽ വീ​ട്ടി​ൽ ജ​മീ​ലാ മു​ഹ​മ്മ​ദ് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് എ​റ​ണാ​കു​ളം വ​ഖ​ഫ് ബോ​ർ​ഡ് ഓ​ഫീ​സി​ലെ വി​വ​രാ​വ​കാ​ശ ഉ​ദ്യോ​ഗ​സ്ഥ​നാ​യ കെ.​എം.​യൂ​സു​ഫി​നെ 5000 രൂ​പ ശി​ക്ഷി​ച്ചു കൊ​ണ്ട് വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ കെ.​വി.​സു​ധാ​ക​ര​ൻ ഉ​ത്ത​ര​വി​ട്ട​ത്.
ഊ​രു​വി​ല​ക്കി​യ​തു സം​ബ​ന്ധി​ച്ച പ​രാ​തി വ​ഖ​ഫ് ബോ​ർ​ഡി​ൽ ന​ൽ​കി​യ​തു കൂ​ടാ​തെ സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​ക്കും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും ന​ൽ​കി​യി​രു​ന്നു. ഈ ​ര​ണ്ട് ഓ​ഫീ​സു​ക​ളി​ലും ഈ ​പ രാ ​തി​ക​ളി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ വ​ഖ​ഫ് ബോ​ർ​ഡി​ലെ വി​വ​രാ​വ​കാ​ശ ഉ​ദ്യോ​ഗ​സ്ഥ​നു ന​ൽ​കി​യ അ​പേ​ക്ഷ​യി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
എ​ന്നാ​ൽ അ​പേ​ക്ഷ​യു​ടെ പ​ക​ർ​പ്പ് വി​വ​രാ​വ​കാ​ശ ഉ​ദ്യോ​ഗ​സ്ഥ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ഓ​ഫീ​സു​ക​ളി​ലെ വി​വ​രാ​വ​കാ​ശ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വി​വ​രാ​വ​കാ​ശ നി​യ​മം 6 (3) പ്ര​കാ​രം കൈ​മാ​റേ​ണ്ട​താ​യി​രു​ന്നു.
വി​വ​രാ​വ​കാ​ശ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​പ്ര​കാ​രം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ന്നു മാ​ത്ര​മ​ല്ല ഒ​രു മാ​സം അ​പേ​ക്ഷ വ​ച്ചു താ​മ​സി​പ്പി​ച്ച ശേ​ഷ​മാ​ണ് മ​റു​പ​ടി ന​ൽ​കി​യ​ത്.
അ​പേ​ക്ഷ​ക ആ​വ​ശ്യ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ഊ​രു​വി​ല​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​യ​തി​നാ​ൽ 48 മ​ണി​ക്കൂ​റി​ന​കം വി​വ​രം ന​ൽ​കേ​ണ്ടി​യി​രു​ന്നെ​ന്നും വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ ഉ​ത്ത​ര​വി​ലൂ​ടെ ചൂ​ണ്ടി​ക്കാ​ട്ടി.
സാ​ധാ​ര​ണ പൗ​ര​ന്‍റെ വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​ക​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ന്ന​തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ കു​റ​ച്ചു കു​ടി അ​വ​ബോ​ധ​വും മാ​ന​വി​ക സ്പ​ർ​ശ​വും കാ​ണി​ക്കേ​ണ്ട​താ​ണ്.
തി​ക​ച്ചും സാ​ങ്കേ​തി​ക​ത്വ​ത്തി​ലൂ​ന്നി യാ​ന്ത്രി​ക​മാ​യി മ​റു​പ​ടി ന​ൽ​കു​ന്ന​ത് ഭൂ​ഷ​ണ​മാ​ക്കാ​ൻ പാ​ടി​ല്ല. ഇ​തെ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്തു ശി​ക്ഷി​ച്ച 5000 രൂ​പ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ശ​മ്പ​ള​ത്തി​ൽ നി​ന്നോ ജ​പ്തി​യി​ലൂ​ടെ​യോ വ​സൂ​ലാ​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ നി​ർ​ദേ​ശി​ച്ചു.