പോ​സ്റ്റ് ഓ​ഫീ​സ് ബാ​ങ്ക് ബാ​ഹു​ബ​ലി മ​ത്സ​രം: സു​രേ​ഷ് റാ​ന്നി​ക്ക് പു​ര​സ്കാ​രം
Sunday, June 23, 2019 10:27 PM IST
പ​ത്ത​നം​തി​ട്ട; പോ​സ്റ്റ് ഓ​ഫീ​സ് പേ​മെ​ന്‍റ് ബാ​ങ്ക് കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കു​ന്ന​തി​ന്േ‍​റ​യും അ​ക്കൗ​ണ്ട് വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യി ദേ​ശീ​യാ​ടി​സ്ഥാ​ന​ത്തി​ൽ പോ​സ്റ്റ് ഓ​ഫീ​സ് ജി​ഡി​എ​സ് ജീ​വ​ന​ക്കാ​ർ​ക്കാ​യി ന​ട​ത്തി​യ കോ​ൻ ബ​നേ​ഗാ ബാ​ഹു​ബ​ലി മ​ത്സ​ര​ത്തി​ൽ പ​ത്ത​നം​തി​ട്ട പോ​സ്റ്റ​ൽ ഡി​വി​ഷ​നി​ൽ നാ​ര​ങ്ങാ​നം നോ​ർ​ത്ത് പോ​സ്റ്റ് ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് ബ്രാ​ഞ്ച് പോ​സ്റ്റു​മാ​സ്റ്റ​ർ വി.​കെ.​സു​രേ​ഷ് ഒ​ന്നാ​മ​നാ​യി.
137 പോ​യി​ന്‍റു​മാ​യി ഇ​ദ്ദേ​ഹം കേ​ര​ളാ സ​ർ​ക്കി​ളി​ൽ ആ​റാം സ്ഥാ​ന​ത്തു​മെ​ത്തി. പ​ത്ത​നം​തി​ട്ട ബാ​ങ്ക് ബ്രാ​ഞ്ച് ലീ​ഡ​ർ ബോ​ർ​ഡി​ൽ 71 പോ​യി​ന്‍റു​മാ​യി അ​ടൂ​ർ സ​ബ് ഡി​വി​ഷ​നി​ലെ ജ​യ​ശ്രീ ര​ണ്ടും 52 പോ​യി​ന്‍റു​മാ​യി തി​രു​വ​ല്ല സ​ബ് ഡി​വി​ഷ​നി​ലെ അ​നു​മോ​ൾ മൂ​ന്നും സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.
മേ​യ് 15 മു​ത​ൽ ഒ​രു മാ​സ​മാ​യി​രു​ന്നു ദേ​ശീ​യ ത​ല​ത്തി​ലു​ള്ള മ​ത്സ​രം. ത​പാ​ൽ വ​കു​പ്പി​ന്‍റെ ഇ​ൻ​ഷു​റ​ൻ​സ് ബി​സി​ന​സു​ക​ളി​ൽ മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ റീ​ജ​ണ​ൽ ത​ല​ത്തി​ലും കേ​ര​ളാ സ​ർ​ക്കി​ൾ ത​ല​ത്തി​ലും സു​രേ​ഷ് വി​വി​ധ സ​മ്മാ​ന​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ജി​ഡി​എ​സ് വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച പോ​സ്റ്റു​മാ​നു​ള്ള കേ​ര​ളാ സ​ർ​ക്കി​ൾ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡി​ന് ഇ​ദ്ദേ​ഹം അ​ർ​ഹ​നാ​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് നാ​ര​ങ്ങാ​നം ക​ണ​മു​ക്ക് ഗ്രാ​മ​സ​ഭ​യും ഇ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചി​രു​ന്നു. ര​ണ്ട​ര പ​തി​റ്റാ​ണ്ടാ​യി മാ​ധ്യ​മ​രം​ഗ​ത്തും പ്ര​വ​ർ​ത്തി​ക്കു​ന്ന റാ​ന്നി തോ​ട്ട​മ​ണ്‍ വാ​ളി​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ് വി.​കെ.​സു​രേ​ഷ്.