ജോ​സ​ഫ് ഗ്രൂ​പ്പു​കാ​രു​ടെ നി​ല​പാ​ട് വി​ചി​ത്രം: പേ​ര​യി​ൽ
Sunday, June 23, 2019 10:25 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള കോ​ൺ​ഗ്ര​സ്‌ - എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന വി​ക്ട​ർ ടി. ​തോ​മ​സി​നെ ഗ്രൂ​പ്പ്‌ ക​ളി​യി​ലൂ​ടെ പു​റ​ത്താ​ക്കാ​ൻ നേ​ര​ത്തേ ശ്ര​മി​ച്ച ജോ​സ​ഫ് ഗ്രൂ​പ്പു​കാ​ർ ഇ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തെ പ്ര​സി​ഡ​ന്‍റാ​യി അം​ഗീ​ക​രി​ച്ച ന​ട​പ​ടി വി​ചി​ത്ര​മാ​ണെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​സം​സ്കാ​ര​വേ​ദി ചെ​യ​ർ​മാ​ൻ ഡോ. ​വ​ർ​ഗീ​സ് പേ​ര​യി​ൽ. ര​ണ്ടു ത​വ​ണ തി​രു​വ​ല്ല​യി​ൽ മ​ത്സ​രി​ക്കാ​ൻ സീ​റ്റ്‌ ന​ൽ​കി​യ മാ​ണി ഗ്രൂ​പ്പി​നെ വി​ക്ട​ർ ഉ​പേ​ക്ഷി​ച്ച​തി​ൽ പ​ഴ​യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ദുഃ​ഖ​മു​ണ്ട്. സെ​റി​ഫെ​ഡ് ചെ​യ​ർ​മാ​ൻ സ്ഥാ​ന​വും ഹൗ​സിം​ഗ് ബോ​ർ​ഡ്‌ അം​ഗ​ത്വ​വും ന​ൽ​കി​യ​തു കെ. ​എം. മാ​ണി ആ​യി​രു​ന്നു.
വി​ക്ട​ർ മാ​റി​യെ​ങ്കി​ലും ജി​ല്ല​യി​ലെ തി​രു​വ​ല്ല, റാ​ന്നി, കോ​ന്നി, തു​ട​ങ്ങി​യ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രും 30 ൽ 22 ​സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളും 21 ൽ 17 ​ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളും ഞ​ങ്ങ​ളു​ടെ ഒ​പ്പം ഉ​ണ്ടെ​ന്നും പേ​ര​യി​ൽ അ​വ​കാ​ശ​പ്പെ​ട്ടു.