ഇ​ന്ത്യ മു​ന്ന​ണി​യു​ടേ​ത് അ​വ​കാ​ശ​​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന വാ​ഗ്ദാ​നം: സി.​പി. ജോ​ൺ
Monday, April 15, 2024 11:52 PM IST
പ​ത്ത​നം​തി​ട്ട: ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളു​ടെ തൊ​ഴി​ല്‍, പാ​ര്‍​പ്പി​ടം, വി​വ​ര​ങ്ങ​ള്‍ അ​റി​യാ​നു​ള്ള അ​വ​കാ​ശം എ​ന്നി​വ ഉ​ള്‍​പ്പെ​ടെ കോ​ടി​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കു​ന്ന അ​വ​കാ​ശ​ങ്ങ​ള്‍ ഉ​റ​പ്പു ന​ല്‍​കു​ന്ന രാ​ഷ്‌​ട്രീ​യ സം​വി​ധാ​ന​മാ​ണ് ഇ​ന്ത്യ മു​ന്ന​ണി​യെ​ന്ന് സി​എം​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​പി. ജോ​ണ്‍. യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി പ​ത്ത​നം​തി​ട്ട​യി​ല്‍ സം​ഘ​ടി​പ്പി​ച്ച സം​വാ​ദ സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കി​ഫ്ബി​യി​ലൂ​ടെ കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ദ്ഘ​ട​ന​യു​ടെ മ​ര​ണ​മ​ണി മു​ഴ​ക്കി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​തി​ന് കാ​ര​ണ​ക്കാ​ര​നാ​യ ധ​ന​മ​ന്ത്രി​യു​ടെ പ​രാ​ജ​യം ഉ​റ​പ്പാ​ക്കേ​ണ്ട​ത് വ​രും​ത​ല​മു​റ​യ്ക്ക് വേ​ണ്ടി പ​ത്ത​നം​തി​ട്ട പാ​ര്‍​ല​മെ​ന്‍റി​ലെ വോ​ട്ട​ര്‍​മാ​ര്‍ ഏ​റ്റെ​ടു​ക്കേ​ണ്ട ക​ര്‍​മ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു, എ. ​ഷം​സു​ദീ​ന്‍, കെ.​എ​സ്. ശി​വ​കു​മാ​ര്‍, ത​ങ്ക​മ്മ രാ​ജ​ൻ, എ. ​സു​രേ​ഷ് കു​മാ​ര്‍, സാ​മു​വ​ല്‍ കി​ഴ​ക്കു​പു​റം, ജി. ​ര​ഘു​നാ​ഥ്, സ​ജി കൊ​ട്ട​യ്ക്കാ​ട്, അ​നി​ല്‍ തോ​മ​സ്, സി​ന്ധു അ​നി​ല്‍ എം​സി ഷെ​രീ​ഫ്, ഷാം ​കു​രു​വി​ള, കെ. ​ജാ​സിം​കു​ട്ടി, എ​ലി​സ​ബ​ത്ത് അ​ബു, ര​ജ​നി പ്ര​ദീ​പ്, റോ​ജി പോ​ള്‍​ദാ​നി​യ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ച​ര്‍​ച്ച​ക​ളി​ല്‍ പ്ര​ഫ. ജി. ​ജോ​ണ്‍, ശ്യാം ​എ​സ്. കോ​ന്നി, അ​ജി​ത് മ​ണ്ണി​ല്‍, പെ​രു​മ്പു​ളി​ക്ക​ല്‍ ജ്യേ​തി​ഷ്കു​മാ​ര്‍, മ​ഞ്ജു വി​ശ്വ​നാ​ഥ്, ലാ​ലി ജോ​ണ്‍, ഗീ​താ ച​ന്ദ്ര​ന്‍, സു​ധാ നാ​യ​ര്‍, റെ​നീ​സ് മു​ഹ​മ്മ​ദ്, ഷാ​ജി കു​ള​ന​ട എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.