എ​ന്യു​മ​റേ​റ്റ​ര്‍ നി​യ​മ​നം
Wednesday, August 17, 2022 10:36 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന ഫി​ഷ​റീ​സ് വ​കു​പ്പ് വ​ഴി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ന​ട​പ്പാ​ക്കു​ന്ന ഫി​ഷ് ക്യാ​ച്ച് അ​സ​സ്മെ​ന്‍റ് പ​ദ്ധ​തി​യി​ലേ​ക്ക് ഒ​രു എ​ന്യു​മ​റേ​റ്റേ​റെ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മി​ക്കും. അ​പേ​ക്ഷ​ക​ര്‍ ഫി​ഷ​റീ​സ് സ​യ​ന്‍​സി​ല്‍ പ്ര​ഫ​ഷ​ണ​ല്‍ ബി​രു​ദ​മു​ള്ള​വ​രോ, ഫി​ഷ്ടാ​ക്സോ​ണ​മി, ഫി​ഷ​റീ​സ് സ്റ്റാ​റ്റി​സ്റ്റി​ക് എ​ന്നി​വ ഐ​ശ്ചി​ക വി​ഷ​യ​ങ്ങ​ളാ​യി ഏ​തെ​ങ്കി​ലും ഫി​ഷ​റീ​സ് സ​യ​ന്‍​സി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ള്ള​വ​രോ ആ​യി​രി​ക്ക​ണം. സ​മാ​ന മേ​ഖ​ല​യി​ല്‍ പ്ര​വൃ​ത്തി പ​രി​ച​യം അ​ഭി​കാ​മ്യം. സ്വ​യം ത​യാ​റാ​ക്കി​യ അ​പേ​ക്ഷ, ബ​യോ​ഡേ​റ്റ, യോ​ഗ്യ​ത, ജാ​തി, വ​യ​സ്, പ്ര​വ​ര്‍​ത്തി പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​യും അ​സ​ലും പ​ക​ര്‍​പ്പു​ക​ളും സ​ഹി​തം 29ന് ​രാ​വി​ലെ 11ന് ​കോ​ഴ​ഞ്ചേ​രി പ​ന്നി​വേ​ലി​ച്ചി​റ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഓ​ഫീ​സി​ല്‍ അ​ഭി​മു​ഖ​ത്തി​ല്‍ ഹാ​ജ​രാ​ക​ണ​ം. ഫോ​ണ്‍: 0468 2 967 720, 9496 410 686.

കാ​ര്‍​ഷി​ക സെ​ന്‍​സ​സ്: വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന് അ​വ​സ​രം

പ​ത്ത​നം​തി​ട്ട: പ​തി​നൊ​ന്നാ​മ​ത് കാ​ര്‍​ഷി​ക സെ​ന്‍​സ​സി​ന്‍റെ ഒ​ന്നാം​ഘ​ട്ട വി​വ​ര​ശേ​ഖ​ര​ണ​ത്തി​നാ​യി ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി ത​ത്തു​ല്യ​യോ​ഗ്യ​ത​യു​ള​ള, സ്മാ​ര്‍​ട്ട്ഫോ​ണ്‍ സ്വ​ന്ത​മാ​യി​ട്ടു​ള​ള​വ​രും അ​ത് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ല്‍ പ്രാ​യോ​ഗി​ക പ​രി​ജ്ഞാ​ന​വു​മു​ള​ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് അ​വ​സ​രം. ഒ​രു വാ​ര്‍​ഡി​ന് പ​ര​മാ​വ​ധി 4600 രൂ​പ​യാ​ണ് പ്ര​തി​ഫ​ലം.
താ​ത്പ​ര്യ​മു​ള​ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ താ​ഴെ​പ്പ​റ​യു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ന്‍റ​ര്‍​വ്യൂ​വി​ല്‍ നേ​രി​ട്ട് പ​ങ്കെ​ടു​ക്ക​ണം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ര്‍ ജോ​ലി പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തു​വ​രെ നി​ര്‍​ബ​ന്ധ​മാ​യും തു​ട​ര​ണം. 25ന് ​രാ​വി​ലെ 10ന് ​താ​ലൂ​ക്ക് സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ ഓ​ഫീ​സ് റ​വ​ന്യൂ ട​വ​ര്‍ അ​ടൂ​ര്‍, താ​ലൂ​ക്ക് സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ ഓ​ഫീ​സ് മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ റാ​ന്നി. 26ന് ​രാ​വി​ലെ 10ന് ​താ​ലൂ​ക്ക് സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ ഓ​ഫീ​സ് റ​വ​ന്യൂ ട​വ​ര്‍ തി​രു​വ​ല്ല, താ​ലൂ​ക്ക് സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ ഓ​ഫീ​സ് ജെ​സി ട​വ​ര്‍, സ്റ്റേ​ഡി​യം ജം​ഗ്ഷ​ന്‍ പ​ത്ത​നം​തി​ട്ട. 27ന് ​രാ​വി​ലെ 10ന് ​താ​ലൂ​ക്ക് സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ ഓ​ഫീ​സ്, മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍, മ​ല്ല​പ്പ​ള​ളി. ഫോ​ണ്‍: 0468 2 998 400.