അ​ല്മാ​യ സം​ഗ​മം
Wednesday, August 17, 2022 10:36 PM IST
തി​രു​വ​ല്ല: മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ ‌വെ​ണ്ണി​ക്കു​ളം മേ​ഖ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വും അ​ല്മാ​യ സം​ഗ​മ​വും സം​യു​ക്ത​മാ​യി ന​ട​ന്നു.
വെ​ണ്ണി​ക്കു​ളം സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് റോ​ക്കി ചെ​ന്പോ​ത്തി​നാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വി​കാ​രി ഫാ. ​ജോ​സ് പൊ​യ്ക​യി​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​തോ​മ​സ് കൊ​ടി​നാ​ട്ടു​കു​ന്നേ​ൽ ആ​മു​ഖ സ​ന്ദേ​ശം ന​ൽ​കി. കെ​സി​ബി​സി സോ​ഷ്യ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ൻ ഡ​യ​റ​ക്ട​ർ ഫാ. ​റൊ​മാ​ൻ​സ് ആ​ന്‍റ​ണി ക്ലാ​സ് ന​യി​ച്ചു. വി​മു​ക്ത​ഭ​ട​ൻ​മാ​രെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. അ​നീ​ഷ് ഇ​ര​വി​പേ​രൂ​ർ, ബാ​ബു​ക്കു​ട്ടി വെ​ള്ളി​ക്ക​ര, വി​നോ​ദ് കു​ള​ക്കു​ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

നി​ര​ണം ചു​ണ്ട​ൻ
നീ​ര​ണി​ഞ്ഞു

നി​ര​ണം: കു​ട്ട​നാ​ട​ൻ ശൈ​ലി​യി​ൽ നി​ർ​മി​ച്ച നി​ര​ണം ചു​ണ്ട​ൻ നീ​ര​ണി​ഞ്ഞു. പ​ള്ളി​യോ​ട​ങ്ങ​ളു​ടെ നാ​ടാ​യ പ​ത്ത​നം​തി​ട്ട​യി​ലെ ആ​ദ്യ ചു​ണ്ട​ൻ​വ​ള്ള​മെ​ന്ന ഖ്യാ​തി​യോ​ടെ​യാ​ണ് നി​ര​ണം ചു​ണ്ട​ന്‍റെ വ​ര​വ്. ഇ​ന്ന​ലെ രാ​വി​ലെ പ​ന്പാ​ന​ദി​യി​ലെ ഇ​ട​തോ​ട് ക​ട​വി​ൽ വ​ൻ​ജ​നാ​വ​ലി​യെ സാ​ക്ഷി നി​ർ​ത്തി​യാ​ണ് പു​തി​യ ചു​ണ്ട​ൻ നീ​ര​ണി​ഞ്ഞ​ത്. ഇ​തോ​ടെ ദേ​ശ​വാ​സി​ക​ളു​ടെ ഏ​റെ​ക്കാ​ല​ത്തെ സ്വ​പ്നം സ​ഫ​ല​മാ​യി. പ്ര​ത്യേ​ക ച​ട​ങ്ങു​ക​ൾ പൂ​ർ​ത്തി​യാ​ക്കി ചു​ണ്ട​ൻ നീ​ര​ണി​യു​ന്ന സ​മ​യ​ത്ത് നാ​ട്ടു​കാ​രോ​ടൊ​പ്പം ആ​ന്‍റോ ആ​ന്‍റ​ണി എം​പി, ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ബ്ല​സി തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.