വി​ജ​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ണ​വ​ൻ​ഷ​ൻ സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം 21ന്
Wednesday, August 17, 2022 10:36 PM IST
പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല പെ​രു​ന്തു​രു​ത്തി ഇ​ടി​ഞ്ഞി​ല്ല​ത്ത് നി​ർ​മി​ച്ച വി​ജ​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം 21നു ​ന​ട​ക്കു​മെ​ന്ന് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ കെ.​പി. വി​ജ​യ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
11 ഏ​ക്ക​ർ സ്ഥ​ല​ത്തു 75000 ച​തു​ര​ശ്ര അ​ടി വി​സ്തൃ​തി​യി​ലാ​ണ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​ർ പൂ​ർ​ത്തി​യാ​യി​ട്ടു​ള്ള​ത്. ല​ക്ഷ്വ​റി ഹോ​ട്ട​ൽ, റി​സോ​ർ​ട്ട്, കോ​ൺ​ഫ​റ​ൻ​സ് സൗ​ക​ര്യ​ങ്ങ​ളു​ടെ സ​മ​ന്വ​യ​മാ​ണ് പ്ര​കൃ​തി ഭം​ഗി​യി​ൽ സ​മൃ​ദ്ധ​മാ​യ വി​ജ​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​ർ. വ​ലി​പ്പ​ത്തി​ലും അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ത്തി​ലും സം​സ്ഥാ​ന​ത്തു ഒ​ന്നാം നി​ര​യി​ലാ​ണ്.
ഒ​രേ​സ​മ​യം ര​ണ്ടു ഹെ​ലി​കോ​പ്റ്റ​റു​ക​ൾ​ക്കു പ​റ​ന്നി​റ​ങ്ങാ​വു​ന്ന ര​ണ്ട് ഹെ​ലി​പാ​ഡു​ക​ളും ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ചെ​റു​തും വ​ലു​തു​മാ​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വു​മു​ണ്ട്. നാ​ലാ​യി​ര​ത്തി മു​ന്നൂ​റു​പേ​രെ ഒ​രേ​സ​മ​യം ഉ​ൾ​കൊ​ള്ളാ​ൻ ശേ​ഷി​യു​ള്ള നാ​ല് ഹാ​ളു​ക​ൾ,15000 പേ​ർ​ക്ക് ഇ​രി​പ്പി​ടം ഉ​റ​പ്പു​വ​രു​ത്തു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ന​നു​യോ​ജ്യ​മാ​യ മൂ​ന്ന് ഏ​ക്ക​ർ വ​രു​ന്ന ഗ്രൗ​ണ്ട്, 2500 പേ​ർ​ക്ക് പ​ങ്കെ​ടു​ക്കാ​വു​ന്ന അ​നു​ബ​ന്ധ ചെ​റു മൈ​താ​നം, സ്റ്റാ​ർ ഹോ​ട്ട​ൽ നി​ല​വാ​ര​മു​ള്ള താ​മ​സ​സൗ​ക​ര്യ​ത്തി​നാ​യു​ള്ള എ​ട്ട് മു​റി​ക​ൾ, അ​ത്യാ​ധു​നി​ക കി​ച്ച​ണു​ക​ൾ, വ്യ​ത്യ​സ്ത ഡൈ​നിം​ഗ് ഹാ​ളു​ക​ൾ, പ്ര​ത്യേ​ക ടോ​യ്‌​ല​റ്റ് ബ്ലോ​ക്കു​ക​ൾ, സെ​ൻ​ട്ര​ലൈ​സ്ഡ് എ​സി സം​വി​ധാ​നം എ​ന്നി​വ പ്ര​ത്യേ​ക​ത​ക​ളാ​ണ്.
തി​രു​വ​ല്ല വെ​ൺ​പാ​ല സ്വ​ദേ​ശി​യാ​യ കെ.​പി. വി​ജ​യ​ൻ ദു​ബാ​യി​ൽ ബി​സി​ന​സ് മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. ല​ഭി​ക്കു​ന്ന വ​രു​മാ​ന​ത്തി​ൽ​നി​ന്നും ഒ​രു നി​ശ്ചി​ത വി​ഹി​തം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വി​നി​യോ​ഗി​ക്കു​ന്നു​ണ്ട്. 21ന് ​രാ​വി​ലെ 9.30ന് ​ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ചേ​രു​ന്ന സ​മ്മേ​ള​നം ഗോ​വ ഗ​വ​ർ​ണ​ർ പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി പി. ​രാ​ജീ​വ് നി​ർ​വ​ഹി​ക്കും. വി​വി​ധ ഹാ​ളു​ക​ളാ​യ പെ​രി​യാ​ർ ഹാ​ൾ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​നും നി​ള ഹാ​ൾ മ​ന്ത്രി വീ​ണാ ജോ​ർ​ജും പ​മ്പ ഹാ​ൾ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​റും ഉ​ദ്ഘാ​ട​നം ചെ​യ്യും. ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം രാ​ജ്യ​സ​ഭ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ.​പി.​ജെ. കു​ര്യ​നും കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ ഉ​ദ്ഘാ​ട​നം മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ലോ​ഗോ പ്ര​കാ​ശ​നം ജോ​ബ് മൈ​ക്കി​ൾ എം​എ​ൽ​എ​യും ക​ബ​നീ ഹാ​ൾ ഉ​ദ്ഘാ​ട​നം തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ.​അ​ന​ന്ത​ഗോ​പ​നും വെ​ബ്സൈ​റ്റ് ലോ​ഞ്ചിം​ഗ് സി​നി​മ സം​വി​ധാ​യ​ക​ൻ ബ്ലെ​സി തി​രു​വ​ല്ല​യും ആ​ദ്യ ബു​ക്കിം​ഗ് കോ​ല​ഞ്ചേ​രി ക്രി​സ്ത്യ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ചെ​യ​ർ​മാ​ൻ ബാ​ബു പോ​ളും നി​ർ​വ​ഹി​ക്കും.
ശി​വ​ഗി​രി​മ​ഠം സെ​ക്ര​ട്ട​റി ഋ​തം​ബ​രാ​ന​ന്ദ സ്വാ​മി, മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, യാ​ക്കോ​ബാ​യ സ​ഭ നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ഗീ​വ​റു​ഗീ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
ജ​ന​റ​ൽ മാ​നേ​ജ​ർ അ​നീ​ഷ് ജോ​സ​ഫ് വ​ർ​ഗീ​സും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.