ആ​റ​ന്മു​ള​യി​ൽ അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ ഇ​ന്ന്
Wednesday, August 17, 2022 10:34 PM IST
ആ​റ​ന്മു​ള: സാ​മൂ​ഹി​ക അ​ക​ല​ത്തി​ന്‍റെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര​മു​റ്റ​ത്ത് ഇ​ന്ന് ഒ​രു​ല​ക്ഷം പേ​രു​ടെ സ​ദ്യ ഒ​രു​ങ്ങും. ശ്രീ​കൃ​ഷ്ണ​ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് ക്ഷേ​ത്ര​ത്തി​ൽ ന​ട​ക്കു​ന്ന സ​മൂ​ഹ​വ​ള്ള​സ​ദ്യ​യ്ക്കാ​യി ആ​റ​ന്മുള ക​ര​യി​ലെ എ​ല്ലാ പ​ള്ളി​യോ​ട​ങ്ങ​ളും ആ​ട​യാ​ഭ​ര​ണ​ങ്ങ​ൾ അ​ണി​ഞ്ഞ് മു​ത്തു​ക്കു​ട ചൂ​ടി ഘോ​ഷ​യാ​ത്ര​യാ​യി പ​ന്പാ​ന​ദി​യി​ലൂ​ടെ എ​ത്തും.

അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ​യ്ക്കാ​യി 500 പ​റ അ​രി​യു​ടെ ചോ​റും ഒ​പ്പം 30ല​ധി​കം വി​ഭ​വ​ങ്ങ​ളു​മാ​ണ് ഒ​രു​ക്കു​ന്ന​ത്. പ​ര​ന്പ​രാ​ഗ​ത​മാ​യ ശൈ​ല​യി​ൽ എ​ല്ലാ കൂ​ട്ടു​ക​റി​ക​ളും ത​യാ​റാ​കും.

അ​മ്പ​ല​പ്പു​ഴ​യി​ൽ നി​ന്നു​ള്ള പ്ര​ത്യേ​ക സം​ഘം ആ​റ​ന്മു​ള​യി​ലെ​ത്തി പാ​ൽ​പാ​യ​സം ത​യാ​റാ​ക്കു​ന്ന ജോ​ലി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ചെ​റു​കോ​ൽ സോ​പാ​നം സി.​കെ. ഹ​രി​ശ്ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ച​ക​ക്കാ​രും തൊ​ഴി​ലാ​ളി​ക​ളു​മാ​യി 300 പേ​രാ​ണ് സ​ദ്യ ത​യാ​റാ​ക്കു​ന്ന​ത്.

ഇ​ന്നു രാ​വി​ലെ 11.30 ന് ​ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​അ​ന​ന്ത​ഗോ​പ​ൻ വ​ള്ള​സ​ദ്യ ഉ​ദ്ഘാ​ട​നം ചെ​യ്യും. പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ന്‍റെ ആ​ന​ക്കൊ​ട്ടി​ലി​ൽ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ആ​ദ്യ സ​ദ്യ വി​ള​മ്പു​ന്ന ച​ട​ങ്ങും ന​ട​ക്കും. വ​ള്ള​സ​ദ്യ നി​ർ​വ​ഹ​ണ സ​മി​തി അം​ഗ​ങ്ങ​ളും ദേ​വ​സ്വം, പ​ള്ളി​യോ​ട സേ​വാ​സം​ഘം ഭാ​ര​വാ​ഹി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് ഓ​രോ പ​ള്ളി​യോ​ട​ക്ക​ര​യ്ക്കും നി​ശ്ച​യി​ക്ക​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ൽ വ​ള്ള​സ​ദ്യ വി​ള​മ്പും.

ചേ​ന​പ്പാ​ടി സം​ഘ​ത്തി​ന് സ്വീ​ക​ര​ണം ന​ൽ​കി

കാ​ഞ്ഞി​ര​പ്പ​ള്ളി ചേ​ന​പ്പാ​ടി​യി​ൽ നി​ന്ന് പാ​ള​ത്തൈ​രു​മാ​യി എ​ത്തി​യ ഭ​ക്ത സം​ഘ​ത്തി​ന് പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ​യ്ക്ക് വി​ള​മ്പു​ന്ന വി​ശേ​ഷ​പ്പെ​ട്ട വി​ഭ​വം എ​ന്ന നി​ല​യി​ൽ എ​ല്ലാ വ​ർ​ഷ​വും ഭ​ക്ത സം​ഘം പാ​ള​ത്തൈ​രു​മാ​യി ക്ഷേ​ത്ര​ത്തി​ൽ എ​ത്തും. കോ​വി​ഡ് കാ​ല​ത്തും പ്ര​തീ​കാ​ത്മ​ക​മാ​യി പാ​ള​ത്തൈ​രു​മാ​യി സം​ഘം എ​ത്തി​യി​രു​ന്നു. പാ​ള​കൊ​ണ്ട് നി​ർ​മി​ച്ച പാ​ത്ര​ത്തി​ൽ ഉ​റ ഒ​ഴി​ച്ച 100 ലി​റ്റ​ർ തൈ​രി​ന് പു​റ​മേ 1300 ലി​റ്റ​ർ തൈ​രു​മാ​യാ​ണ് ഭ​ക്ത​സം​ഘം ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​യ​ത്.

പ​ള്ളി​യോ​ട സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. രാ​ജ​ൻ, സെ​ക്ര​ട്ട​റി പാ​ർ​ഥ​സാ​ര​ഥി ആ​ർ. പി​ള്ള, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ അ​ജി​ത് കു​മാ​ർ, സു​രേ​ഷ് ജി. ​വെ​ൺ​പാ​ല, സ​ഞ്ജീ​വ് കു​മാ​ർ, ശ​ശി​കു​മാ​ർ പാ​ണ്ട​നാ​ട്, പി.​ആ​ർ. ഷാ​ജി, എം.​കെ. അ​ജീ​ഷ് കു​മാ​ർ, കെ.​ആ​ർ. സ​ന്തോ​ഷ് കു​മാ​ർ, ശ​ര​ത് പു​ന്നം​തോ​ട്ടം, കെ.​ജി. ക​ർ​ത്ത, വി.​കെ. ച​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ത്തി​ന് സ്വീ​ക​ര​ണം ന​ൽ​കി. വാ​ഴൂ​ർ തീ​ർ​ഥ​പാ​ദാ​ശ്ര​മ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഭ​ക്ത​സം​ഘം വീ​ടു​ക​ളി​ൽ നി​ന്ന് തൈ​ര് ശേ​ഖ​രി​ച്ച് ആ​റ​ന്മു​ള​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​ത്.

ചേ​ന​പ്പാ​ടി പാ​ർ​ഥ​സാ​ര​ഥി ഭ​ക്ത​ജ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് കെ.​കെ. രാ​ജ​പ്പ​ൻ നാ​യ​ർ കോ​യി​ക്ക​ലേ​ത്ത്, സെ​ക്ര​ട്ട​റി ജ​യ​കൃ​ഷ്ണ​ൻ നാ​യ​ർ കു​റ്റി​ക്കാ​ട്ട്, ട്ര​ഷ​റ​ർ അ​ഭി​ലാ​ഷ് പ​ട​ത്യാ​നി​ക്ക​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി​ജ​യ​കു​മാ​ർ കു​ള​ഞ്ഞി​യി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തൈ​രു​മാ​യി എ​ത്തി​യ​ത്.

റാ​ന്നി ഇ​ട്ടി​യ​പ്പാ​റ​യി​ലും പെ​രു​മ്പു​ഴ രാ​മ​പു​രം ക്ഷേ​ത്ര​ത്തി​ലും ഭ​ക്ത​സം​ഘ​ത്തി​ന് സ്വീ​ക​ര​ണം ന​ൽ​കി​യി​രു​ന്നു.