പോ​ക്സോ കേ​സി​ൽ പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ
Tuesday, August 16, 2022 10:44 PM IST
പ​ത്ത​നം​തി​ട്ട: ഓ​മ​ല്ലൂ​രി​ലെ ഇ​രു​മ്പ് ക​ട​യി​ൽ ജോ​ലി​ക്ക് നി​ന്ന പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്തു. ബി​മ​ൽ നാ​ഗ് ബെ​ൻ​ഷി (24) എ​ന്ന​യാ​ളാ​ണ് പ​ത്ത​നം​തി​ട്ട പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. 17 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ പ​ശ്ചി​മ ബം​ഗാ​ളി​ൽ നി​ന്നും ത​ട്ടി​ക്കൊ​ണ്ടു പോ​യ​തി​ലേ​ക്ക് റാ​യ്ഗ​ഞ്ച് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു .അ​വി​ടെ ശ​ക്തി​വാ​ഹ​ൻ എ​ന്ന സം​ഘ​ട​ന റാ​യ്ഗ​ഞ്ച് പോ​ലീ​സി​ലും ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ക​മ്മി​ഷ​നി​ലും പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു കേ​സെ​ടു​ത്ത​ത്.
യു​വാ​വി​ന്‍റെ​യും പെ​ൺ​കു​ട്ടി​യു​ടെ​യും മൊ​ബൈ​ൽ ഫോ​ൺ ലൊ​ക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കാ​യം​കു​ള​ത്തു​ണ്ടെ​ന്ന്, ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ല​പ്പു​ഴ ജി​ല്ലാ ക്രൈം ​ബ്രാ​ഞ്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഓ​മ​ല്ലൂ​രി​ൽ ക​ണ്ടെ​ത്തി പെ​ൺ​കു​ട്ടി​യെ മോ​ചി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ​ത്ത​നം​തി​ട്ട ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യി​ൽ ഏ​ല്പി​ക്കു​ക​യും, പി​ന്നീ​ട് ഷെ​ൽ​ട്ട​ർ ഹോ​മി​ൽ പാ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. പെ​ൺ​കു​ട്ടി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യ യു​വാ​വ് ത​ട്ടി​ക്കൊ​ണ്ടു​വ​ന്ന്, ഇ​യാ​ളു​ടെ താ​മ​സ​സ്ഥ​ല​ത്തെ ചെ​റി​യ മു​റി​യി​ൽ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
പെ​ൺ​കു​ട്ടി​ക്കു​നേ​രെ ഇ​യാ​ൾ ലൈം​ഗി​ക അ​തി​ക്ര​മം കാ​ട്ടി​യ​താ​യി വ്യ​ക്ത​മാ​യ​തോ​ടെ പ​ത്ത​നം​തി​ട്ട പോ​ലീ​സ് പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ഇ​ൻ​സ്പെ​ക്ട​ർ ജി​ബു ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.