തി​രു​വോ​ണം ബ​മ്പ​ര്‍ ഭാ​ഗ്യ​ക്കു​റി, 57000 ടി​ക്ക​റ്റു​ക​ള്‍ വി​റ്റു
Tuesday, August 16, 2022 10:44 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി വ​കു​പ്പി​ന്‍റെ തി​രു​വോ​ണം ബ​മ്പ​ര്‍ ഭാ​ഗ്യ​ക്കു​റി വി​ല്‍​പ​ന തു​ട​ങ്ങി 25 ദി​വ​സം പൂ​ര്‍​ത്തി​യാ​യ​തോ​ടെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ നി​ന്നും 57000 ടി​ക്ക​റ്റു​ക​ള്‍ വി​ല്‍​പ​ന ന​ട​ത്തി. ഒ​രു ടി​ക്ക​റ്റി​ന് 500 രൂ​പ​യാ​ണ്. 25 കോ​ടി രൂ​പ​യാ​ണ് ഓ​ണം ബ​മ്പ​ര്‍ ഭാ​ഗ്യ​ക്കു​റി​യു​ടെ ഒ​ന്നാം സ​മ്മാ​നം.
സെ​പ്റ്റം​ബ​ര്‍ 18നാ​ണ് ഓ​ണം ബ​മ്പ​ര്‍ ന​റു​ക്കെ​ടു​പ്പ്. ന​റു​ക്കെ​ടു​പ്പ് അ​ടു​ക്കു​ന്ന​തോ​ടു കൂ​ടി ടി​ക്ക​റ്റ് വി​ല്പ​ന​യി​ല്‍ വ​ന്‍ വ​ധ​ന​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ഓ​ഫീ​സ​ര്‍ എ​ന്‍. ആ​ര്‍. ജി​ജി അ​റി​യി​ച്ചു.

ആ​രോ​ഗ്യ​മേ​ള 19ന്

​മ​ല്ല​പ്പ​ള്ളി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​മേ​ള 19ന് ​സെ​ന്‍റ് ജോ​ൺ​സ് ബ​ഥ​നി ഓ​ർ​ത്തോ​ഡോ​ക്സ് പ​ള്ളി ഹാ​ളി​ൽ ന​ട​ക്കും. രാ​വി​ലെ 9.30ന് ​മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ച​ന്ദ്ര​മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി, പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
യോ​ഗ​ത്തി​ന് മു​ന്പാ​യി നി​ർ​മ​ൽ ജ്യോ​തി സ്കൂ​ൾ ജം​ഗ്ഷ​നി​ൽ നി​ന്ന് ബ​ഥ​നി പ​ള്ളി ഹാ​ളി​ലേ​ക്ക് വി​ളം​ബ​ര റാ​ലി ന​ട​ത്തും. കീ​ഴ്‌​വാ​യ്പൂ​ര് പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ വി​പി​ൻ ഗോ​പി​നാ​ഥ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ നേ​ട്ട​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും വേ​ണ്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യ വ​കു​പ്പ്, മ​റ്റ് വ​കു​പ്പു​ക​ൾ എ​ന്നി​വ ചേ​ർ​ന്നാ​ണ് ആ​രോ​ഗ്യ​മേ​ള ന​ട​ത്തു​ന്ന​ത്.