വ​ള്ളി​ക്കോ​ട് റോ​ഡി​ലെ അ​പ​ക​ടാ​വ​സ്ഥ: മ​ന്ത്രി​യ്ക്ക് പ​രാ​തി ന​ല്കി​യ​താ​യി ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ
Tuesday, August 16, 2022 10:44 PM IST
വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​നും,
തു​ട​ർ ന​ട​പ​ടി​ക്കും ഉ​ത്ത​വി​ട്ട​താ​യി മ​ന്ത്രി

കോ​ന്നി: കോ​ന്നി- ച​ന്ദ​ന​പ്പ​ള്ളി റോ​ഡി​ൽ വ​ള്ളി​ക്കോ​ട് ഭാ​ഗ​ത്തെ അ​പ​ക​ടാ​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ ഉ​ണ്ടാ​യ ക​രാ​ർ ക​മ്പ​നി​യു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ രു​ടെ​യും അ​പാ​ക​ത​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​ന് പ​രാ​തി ന​ല്കി.
പ​ല​ത​വ​ണ യോ​ഗം ചേ​ർ​ന്നും നേ​രി​ട്ട് സ്ഥ​ല​ത്തെ​ത്തി​യും റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടും പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തി​രു​ന്ന ക​രാ​ർ ക​മ്പ​നി​യും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ബു​ള്ള​റ്റ് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട സം​ഭ​വ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ക​ളെ​ന്ന് എം​എ​ൽ​എ യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു.
സ്ലാ​ബി​ല്ലാ​ത്ത ഓ​ട​യി​ലേ​ക്ക് വീ​ണ യു​വാ​വി​ന് അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.
സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നും റോ​ഡ് നി​ർ​മാ​ണ അ​പാ​ക​ത അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ജ​നീ​ഷ് കു​മാ​ർ മ​ന്ത്രി​യോ​ട് അ​ഭ്യ​ർ​ഥി​ച്ചു.
സം​ഭ​വ​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് വി​ജി​ല​ൻ​സ് വി​ഭാ​ഗ​ത്തി​നോ​ട് അ​ടി​യ​ന്തി​ര റി​പ്പോ​ർ​ട്ട് തേ​ടി​യ​താ​യി മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് അ​റി​യി​ച്ചു. മൂ​ന്നു ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.
മ​ന്ത്രി​യു​ടെ ഉ​ത്ത​ര​വ​നു​സ​രി​ച്ച് പൊ​തു​മ​രാ​മ​ത്ത് വി​ജി​ല​ൻ​സ് വി​ഭാ​ഗം മേ​ധാ​വി ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നി​യ​ർ അ​ൻ​സാ​റും സം​ഘ​വും വ​ള്ളി​ക്കോ​ട് എ​ത്തി റോ​ഡ് പ​രി​ശോ​ധി​ച്ചു.
പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് കി​ട്ടി​യാ​ലു​ട​ൻ വി​ഷ​യ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. എ​ത്ര​യും വേ​ഗം റോ​ഡി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ പ​രി​ഹ​രി​ക്കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു ന​ല്കി​യ​താ​യും ജ​നീ​ഷ് കു​മാ​ർ പ​റ​ഞ്ഞു.