തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു മു​ന്പി​ൽ പ്ര​തി​ഷേ​ധം
Tuesday, August 16, 2022 10:44 PM IST
തി​രു​വ​ല്ല: തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ആം​ബു​ല​ൻ​സി​ൽ രോ​ഗി​ക്ക് ഓ​ക്സി​ജ​ൻ കി​ട്ടാ​തെ മ​രി​ച്ച​ത് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ ആ​ണെ​ന്നും ഇ​തി​ൽ അ​ടി​യ​ന്ത​ര​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​രെ നി​യ​മ​ത്തി​നു മു​മ്പി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ. തി​രു​വ​ല്ല ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു മു​ന്പി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
തി​രു​വ​ല്ല ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ആ​ർ. ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​തീ​ഷ് ചാ​ത്ത​ൻ​ങ്ക​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ കെ.​പി. ര​ഘു​കു​മാ​ർ, തോ​മ​സ് കോ​വൂ​ർ, രാ​ജേ​ഷ് മ​ല​യി​ൽ, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ വി​ശാ​ഖ് വെ​ൺ​പാ​ല, ജി​ജോ ചെ​റി​യാ​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ സ​ജി എം. ​മാ​ത്യു, ജി​നു തൂ​മ്പും​കു​ഴി, ആ​രോ​ഗ്യ​സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സാ​റാ​മ്മ ഫ്രാ​ൻ​സി​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി.
തി​രു​വ​ല്ല: ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ആം​ബു​ല​ൻ​സി​ൽ ഓ​ക്സി​ജ​ൻ കി​ട്ടാ​തെ രോ​ഗി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​സ്എ​ൻ​ഡി​പി യോ​ഗം തി​രു​വ​ല്ല യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു. എ​സ്എ​ൻ​ഡി​പി യോ​ഗം 1010 വെ​ൺ​പാ​ല ശാ​ഖാ അം​ഗം കെ.​ഡി.​രാ​ജ​ന്‍റെ ദാ​രു​ണാ​ന്ത്യ​ത്തി​ൽ കു​റ്റ​ക്കാ​രാ​യ​വ​ർ​ക്കെ​തി​രെ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​യോ​ഗം എ​സ്എ​ൻ​ഡി​പി യോ​ഗം യൂ​ത്ത്മൂ​വ്മെ​ന്‍റ് കേ​ന്ദ്ര​സ​മി​തി ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ സ​ജീ​ഷ് കോ​ട്ട​യം ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​വ​ല്ല യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ബി​ജു കെ.​എ. ഇ​ര​വി​പേ​രൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി അ​നി​ൽ എ​സ്. ഉ​ഴ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വെ​ൺ​പാ​ല ശാ​ഖാ പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് ത​മ്പി, ശാ​ഖ സെ​ക്ര​ട്ട​റി ജി. ​സ​ന്തോ​ഷ്‌ , വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ലിം​കു​മാ​ർ, യൂ​ണി​യ​ൻ ക​മ്മി​റ്റി അം​ഗം സി.​ബി. മൂ​ൺ, ശാ​ഖ വ​നി​താ​സം​ഘം പ്ര​സി​ഡ​ന്‍റ് വ​ത്സ​മ്മ രാ​ജ​ൻ, വ​നി​താ​സം​ഘം സെ​ക്ര​ട്ട​റി പ്ര​ഭ, മ​റ്റു ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കു​റ്റ​ക്കാ​ർ​ക്കെ​തി​രേ
ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം: ബി​ജെ​പി
പ​ത്ത​നം​തി​ട്ട: കേ​ര​ള​ത്തി​ൽ ആ​രോ​ഗ്യ മേ​ഖ​ല പാ​ടേ ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണെ​ന്നു ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ വി.​എ. സൂ​ര​ജ്. തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ കി​ട്ടാ​തെ ഒ​രു രോ​ഗി മ​രി​ക്കാ​ൻ ഇ​ട​യാ​യ സം​ഭ​വം അ​തീ​വ ദുഃ​ഖ​ക​ര​മാ​ണ്. ഈ ​സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ​സ്വ​ന്തം ജി​ല്ല​യി​ൽ മ​രു​ന്നു ക്ഷാ​മ​വും ഓ​ക്സി​ജ​ൻ ദൗ​ർ​ല​ഭ്യ​വും മൂ​ലം രോ​ഗി​ക​ൾ മ​രി​ക്കു​ന്ന സം​ഭ​വം ഉ​ണ്ടാ​കു​മ്പോ​ൾ അ​ത് ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ ക​ഴി​വി​ല്ലാ​യ്മ​യെ​യാ​ണ് കാ​ണി​ക്കു​ന്ന​ത്. പാ​വ​പ്പെ​ട്ട​വ​രു​ടെ ജീ​വി​തം വ​ച്ച് ക​ളി​ക്കു​ന്ന മ​ന്ത്രി​ക്കു ത​ൽ​സ്ഥാ​ന​ത്തു തു​ട​രാ​ൻ അ​ർ​ഹ​ത​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.