സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​വും ഫു​ട്ബോ​ൾ ലോ​ഞ്ചിം​ഗും
Tuesday, August 16, 2022 10:40 PM IST
തി​രു​വ​ല്ല: ഓ​ത​റ യു​പി സ്കൂ​ളി​ൽ കെ.​ടി. ചാ​ക്കോ​സ് സോ​ക്ക​ർ സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 75-ാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വും ഫു​ട്ബോ​ൾ ലോ​ഞ്ചിം​ഗും ഫു​ട്ബോ​ൾ മേ​ള​യും ന​ട​ത്തി. ഇ​തി​ന്‍റെ മു​ന്നോ​ടി​യാ​യി ന​ട​ന്ന കൂ​ട്ട​യോ​ട്ടം ക്രി​ക്ക​റ്റ്‌ ത​ര​വു​മാ​യ രാ​ജീ​വ്‌ പി​ള്ള ഫ്ലാ​ഗ് ഓ​ഫ്‌ ചെ​യ്തു. തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം കു​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. സ​ഞ്ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ​കു​മാ​ർ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ ഇ​ന്ത്യ​ൻ താ​ര​വും റി​ട്ട​യേ​ഡ് പോ​ലീ​സ് സൂ​പ്ര​ണ്ടു​മാ​യ പി.​പി. തോ​ബി​യാ​സ്, കെ.​ടി. ചാ​ക്കോ, കു​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ലി ജോ​ൺ, മു​ൻ സ​ന്തോ​ഷ്‌ ട്രോ​ഫി കേ​ര​ള ടീം ​കോ​ച്ച് ര​ഞ്ജി കെ. ​ജേ​ക്ക​ബ്, ഓ​ത​റ യു​പി സ്കൂ​ൾ സ്റ്റാ​ഫ്‌ സെ​ക്ര​ട്ട​റി അ​നി​ഷ് വി. ​ചെ​റി​യാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.