മൂ​വ​ർ​ണ ബ​ലൂ​ണു​ക​ൾ ആ​കാ​ശ​ത്തി​ൽ പാ​റി​ച്ച് പ്ര​മാ​ടം നേ​താ​ജി സ്കൂ​ൾ
Tuesday, August 16, 2022 10:40 PM IST
പ്ര​മാ​ടം: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​മാ​ടം നേ​താ​ജി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 75 ബ​ലൂ​ണു​ക​ൾ ആ​കാ​ശ​ത്തി​ൽ പ​റ​ത്തി​വി​ട്ടു. സ്കൂ​ൾ കാ​ന്പ​സി​ൽ​നി​ന്നും സ്കൂ​ൾ മാ​നേ​ജ​ർ ബി. ​ര​വീ​ന്ദ്ര​ൻ പി​ള്ള ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശ റാ​ലി പൂ​ങ്കാ​വ് മൈ​താ​നി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ആ​കാ​ശ ബ​ലൂ​ണു​ക​ൾ വി​ട്ട​യ​ച്ച​ത്.
വി​വി​ധ കേ​ഡ​റ്റു​ക​ളും വ​ർ​ണ​ക്കാ​ഴ്ച​ക​ളും അ​ണി​നി​ര​ന്ന റാ​ലി​യെ പൂ​ങ്കാ​വി​ലെ പൗ​രാ​വ​ലി സ്വീ​ക​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം റോ​ബി​ൻ പീ​റ്റ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ക​മാ​ൻ​ഡ​ർ പാം ​ഏ​ബ്ര​ഹാം മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി. കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി സ​ജി, പ്ര​മാ​ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ. ന​വ​നീ​ത്, വാ​ർ​ഡ് അം​ഗം ലി​ജാ ശി​വ പ്ര​കാ​ശ്, ഹെ​ഡ്മി​സ്ട്ര​സ് സി. ​ശ്രീ​ല​ത, അ​ജി ഡാ​നി​യേ​ൽ, കെ.​ബി. ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.