15 നോ​മ്പ് സ​മാ​പ​ന​വും കൂ​ദാ​ശ വാ​ർ​ഷി​ക​വും
Saturday, August 13, 2022 11:04 PM IST
ച​ന്ദ​ന​പ്പ​ള്ളി: ച​ന്ദ​ന​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് തീ​ർ​ഥാ​ട​ന ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ലെ 15 നോ​മ്പ് സ​മാ​പ​ന​വും പു​തി​യ ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശ വാ​ർ​ഷി​ക​വും ഇ​ന്നും നാ​ളെ​യു​മാ​യി കൊ​ണ്ടാ​ടും.
ഇ​ന്നു രാ​വി​ലെ 6.30 ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന, കു​ർ​ബാ​ന, നൊ​വേ​ന, നേ​ർ​ച്ച വി​ള​മ്പ് എ​ന്നി​വ ന​ട​ക്കും.

വൈ​കു​ന്നേ​രം അ​ഞ്ചി​ന് ലൂ​ർ​ദ്ദ് മാ​താ ഗ്രോ​ട്ടോ​യി​ൽ ജ​പ​മാ​ല, കു​ർ​ബാ​ന​യു​ടെ ആ​രാ​ധ​ന, വാ​ഴ്‌​വ്.
നാ​ളെ രാ​വി​ലെ ആ​റി​ന് പ്ര​ഭാ​ത പ്രാ​ർ​ഥ​ന, ജ​പ​മാ​ല, കു​ർ​ബാ​ന നേ​ർ​ച്ച വി​ത​ര​ണം. ശു​ശ്രൂ​ഷ​ക​ൾ​ക്ക് വി​കാ​രി ഫാ. ​സ​ജി മാ​ട​മ​ണ്ണി​ൽ, ഫാ. ​ജോ​ൺ കു​റ്റി​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കും.