സ്വ​കാ​ര്യ​ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു
Friday, August 12, 2022 11:09 PM IST
മ​ല്ല​പ്പ​ള്ളി: സ്വ​കാ​ര്യ ബ​സും കാ​റും ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ച്‌ അ​പ​ക​ടം. റാ​ന്നി - മ​ല്ല​പ്പ​ള്ളി റോഡി​ല്‍ ക​രി​ങ്കു​റ്റി പ​ള്ളി​ക്കു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ 9.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.
കോ​ട്ട​യ​ത്തുനി​ന്നു റാ​ന്നി​യി​ലേ​ക്ക് വ​ന്ന സ്വ​കാ​ര്യ ബ​സും റാ​ന്നി​യി​ല്‍നി​ന്നു വ​ന്ന കാ​റും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.​സ​മീ​പ​ത്ത് പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ലോ​റി​യെ മ​റി​ക​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ കാ​ർ എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ബ​സി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.​
അ​പ​ക​ട​ത്തി​ല്‍ ഏ​താ​നും യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ റാ​ന്നി മാ​ര്‍​ത്തോ​മ്മ ആ​ശു​പ​ത്രി​യി​ലെ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം വി​ട്ട​യ​ച്ചു.

പ​ത്തു​ ലി​റ്റ​ർ വി​ദേ​ശ​ മ​ദ്യ​വു​മാ​യി
ത​ല​വ​ടി സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

തി​രു​വ​ല്ല: ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന പ​ത്ത് ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​ മ​ദ്യ​വു​മാ​യി ത​ല​വ​ടി സ്വ​ദേ​ശി പു​ളി​ക്കീ​ഴ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. എ​ട​ത്വ ത​ല​വ​ടി ആ​ന​പ്രാ​മ്പാ​ൽ പ​ടി​ഞ്ഞാ​റേ​ത്ത് വി​നോ​ജി​(46 )യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ പു​ളി​ക്കീ​ഴി​ൽ നി​ന്നു പി​ടി​യി​ലാ​യ​ത്. പു​ളി​ക്കീ​ഴ് ബി​വ​റേ​ജ​സ് ഔ​ട്ട് ലെ​റ്റി​ൽനി​ന്നു മ​ദ്യം വാ​ങ്ങി മ​ട​ങ്ങ​വേ ആ​യി​രു​ന്നു അ​റ​സ്റ്റ്.
പു​ളി​ക്കീ​ഴ് സി​ഐ ഇ.​ഡി. ബി​ജു​വി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് മ​ഫ്തി​യി​ൽ നി​രീ​ക്ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്ന പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.
ഓ​ട്ടോറി​ക്ഷ​യു​ടെ പി​ൻ​വ​ശ​ത്ത് ചാ​ക്കി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്ന മ​ദ്യ​ക്കു​പ്പി​ക​ൾ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. എ​ട​ത്വ, ത​ല​വ​ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ ചി​ല്ല​റ വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നാ​യാ​ണ് മ​ദ്യം വാ​ങ്ങി​യ​തെ​ന്ന് പ്ര​തി പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. മ​ദ്യ​വു​മാ​യി മു​മ്പും ഇ​യാ​ൾ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ക്കാ​ല​മാ​യി ബി​നോ​ജി അ​ന​ധി​കൃ​ത മ​ദ്യവി​ൽ​പ​നന​ട​ത്തി വ​രു​ന്ന​താ​യാ​ണ് പോ​ലീ​സി​നു ല​ഭി​ച്ച വി​വ​ര​മെ​ന്ന് എ​സ്ഐ ക​വി​രാ​ജ് പ​റ​ഞ്ഞു.

അ​ഭി​മു​ഖം 16ന്

​പ​ത്ത​നം​തി​ട്ട: വെ​ണ്ണി​ക്കു​ളം സ​ര്‍​ക്കാ​ര്‍ പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജി​ൽ കം​പ്യൂ​ട്ട​ർ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ല്‍ ഗ​സ്റ്റ് ല​ക്ച​റ​ര്‍ ത​സ്തി​ക​യി​ലെ ര​ണ്ട് താ​ത്കാ​ലി​ക ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 16ന് ​രാ​വി​ലെ 11ന് ​ന​ട​ക്കു​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി പ​ങ്കെ​ടു​ക്കാം. ഒ​ന്നാം ക്ലാ​സോ​ടെ ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ലു​ള്ള ബി.​ടെ​ക്ക് ബി​രു​ദ​മാ​ണ് യോ​ഗ്യ​ത.