മാ​ർ​ത്തോ​മ്മ സ​ഭ പ്ര​തി​നി​ധി മ​ണ്ഡ​ല യോ​ഗം സെ​പ്റ്റം​ബ​ർ 13ന്
Friday, August 12, 2022 11:09 PM IST
തി​രു​വ​ല്ല: മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മ സ​ഭ വാ​ർ​ഷി​ക സ​ഭാ​പ്ര​തി​നി​ധി മ​ണ്ഡ​ല യോ​ഗം സെു​പ്റ്റം​ബ​ർ 13 മു​ത​ൽ 15വ​രെ തി​രു​വ​ല്ല ഡോ. ​അ​ല​ക്സാ​ണ്ട​ർ മാ​ർ​ത്തോ​മ്മാ സ്മാ​ര​ക ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​രും. മാ​ർ​ത്തോ​മ്മ സ​ഭ​യി​ലെ 514 വൈ​ദി​ക​രും ഇ​ട​വ​ക​ക​ളി​ൽനി​ന്നു​ള​ള 955 അ​ല്മാ​യ പ്ര​തി​നി​ധി​ക​ളും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് സ​ഭാ സെ​ക്ര​ട്ട​റി റ​വ. സി. ​വി. സൈ​മ​ൺ അ​റി​യി​ച്ചു. ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ ത്തോ​മ്മ മെ​ത്രാ​പ്പൊ​ലീ​ത്ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സ​മ്മേ​ള​നം ആ​രം​ഭി​ക്കും.​ സ​ഭ​യി​ലെ എ​ല്ലാ ബി​ഷ​പ്പു​മാ​രും പ​ങ്കെ​ടു​ക്കും. സ​ഭ​യു​ടെ​യും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും 2021- 22 ലെ ​വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും വാ​ർ​ഷി​ക ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ച് പാ​സാ​ക്കും. 2022-23 ലെ ​സ​ഭ​യു​ടെ​യും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ബ​ജ​റ്റും അ​വ​ത​രി​പ്പി​ക്കും. സ​ഭ​യി​ൽ പു​തു​താ​യി നാ​ല് എ​പ്പി​സ്കോ​പ്പ​മാ​രെ തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ന്ന സ​ഭാ കൗ​ൺ​സി​ലി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​മേ​യം പ്ര​തി​നി​ധി മ​ണ്ഡ​ല​ത്തി​ന്‍റെ അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ർ​പ്പി​ക്കും. സ​ഭ​യു​ടെ സാ​ക്ഷ്യം മാ​റു​ന്ന ലോ​ക​ത്തി​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ പ​ഠ​ന​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.