ലൈ​ഫ് പ​ദ്ധ​തി​യി​ൽ വാ​സ​യോ​ഗ്യ​മാ​യ പാ​ര്‍​പ്പി​ടം ഒ​രു​ക്കും: മ​ന്ത്രി രാ​ധാ​കൃ​ഷ്ണ​ന്‍
Friday, August 12, 2022 11:09 PM IST
പ​ന്ത​ളം: വാ​സ​യോ​ഗ്യ​മാ​യ മി​ക​ച്ച പാ​ര്‍​പ്പി​ടം ഒ​രു​ക്കി അ​ര്‍​ഹ​രാ​യ​വ​ര്‍​ക്ക് ന​ല്‍​കു​ക​യാ​ണ് ലൈ​ഫ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍. പ​ന്ത​ളം തെ​ക്കേ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി വീ​ടു​ക​ളു​ടെ പൂ​ര്‍​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​ന​വും താ​ക്കോ​ല്‍ ദാ​ന​വും നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​മ്പൂ​ര്‍​ണ പാ​ര്‍​പ്പി​ടം ല​ക്ഷ്യ​മാ​ണെ​ങ്കി​ലും പാ​ര്‍​പ്പി​ട​ത്തി​നൊ​പ്പം ജീ​വി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വും സ​ര്‍​ക്കാ​ര്‍ ഒ​രു​ക്കു​ന്നു​ണ്ട്.
അ​തി ദാ​രി​ദ്ര്യം സം​ബ​ന്ധി​ച്ച ക​ണ​ക്ക് പു​റ​ത്തു​വ​ന്ന​പ്പോ​ള്‍ കേ​ര​ള​ത്തി​ല്‍ 0.1 ശ​ത​മാ​നം മാ​ത്ര​മേ ഈ ​വി​ഭാ​ഗ​ത്തി​ലു​ള്ളു​വെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. രാ​ജേ​ന്ദ്ര​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ കെ.​വി. സു​മേ​ഷ്, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ സാ​ബു സി. ​മാ​ത്യു,വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ വി.​പി. വി​ദ്യാ​ധ​ര പ​ണി​ക്ക​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.