രാ​ജ്യ​സ്വാ​ത​ന്ത്ര്യ​ത്തെ അ​പ​ക​ട​പ്പെ​ടു​ത്തു​ന്ന സ​മീ​പ​നം ബി​ജെ​പി സ്വീ​ക​രി​ക്കു​ന്നു: കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്
Friday, August 12, 2022 11:09 PM IST
അ​ടൂ​ർ: കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തെ അ​വ​ഗ​ണി​ക്കു​ക​യും രാ​ജ്യം ഇ​ന്ന​നു​ഭ​വി​ച്ചു​വ​രു​ന്ന സ്വാ​ത​ന്ത്ര്യ​ത്തെ അ​പ​ക​ട​ത്തി​ലാ​ക്കു​ക​യും ചെ​യ്യു​ന്ന സ​മീ​പ​ന​രീ​തി​ക​ളാ​ണ് കേ​ന്ദ്രം ഭ​രി​ക്കു​ന്ന ബി​ജെ​പി സ്വീ​ക​രി​ച്ചു​വ​രു​ന്ന​തെ​ന്ന് കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി.
ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ആ​സാ​ദി​ക ഗൗ​ര​വ് പ​ദ​യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
അ​ടൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മ​ണ്ണ​ടി പ​ര​മേ​ശ്വ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ശ​ബ​രി​നാ​ഥ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ,സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ ,പ​ന്ത​ളം സു​ധാ​ക​ര​ൻ, പി. ​മോ​ഹ​ൻ രാ​ജ്, ബാ​ബു ജോ​ർ​ജ്, മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, എം.​ജി. ക​ണ്ണ​ൻ, റി​ങ്കു ചെ​റി​യാ​ൻ എ. ​ഷം​സു​ദി​ൻ , വെ​ട്ടൂ​ർ ജ്യോ​തി പ്ര​സാ​ദ്, പ​ഴ​കു​ളം ശി​വ​ദാ​സ​ൻ, തോ​പ്പി​ൽ ഗോ​പ​കു​മാ​ർ, ബി​ജു വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
രാ​വി​ലെ പ​ന്ത​ള​ത്തു നി​ന്നാ​രം​ഭി​ച്ച യാ​ത്ര മു​ൻ എം​എ​ൽ​എ കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഇ​ന്നു രാ​വി​ലെ പ​ത്തി​ന് ആ​റ​ന്മു​ള ബ്ലോ​ക്കി​ലെ ഇ​ര​വി​പേ​രൂ​രി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന പ​ദ​യാ​ത്ര കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്യും. ഒ​ന്നി​ന് മാ​രാ​മ​ണ്ണി​ൽ എ​ത്തും.
മൂ​ന്നി​ന് ഇ​ല​ന്തൂ​രി​ൽനി​ന്ന് ആ​രം​ഭി​ച്ച് വൈ​കു​ന്നേ​രം പ​ത്ത​നം​തി​ട്ട​യി​ൽ സ​മാ​പി​ക്കും. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ സ​മാ​പ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.
രാ​ഷ്്‌ട്രീയ​കാ​ര്യ​സ​മി​തി​യം​ഗം ഷാ​നി​മോ​ൾ ഉ​സ്മാ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. നാ​ളെ രാ​വി​ലെ കോ​ന്നി ടൗ​ണി​ൽനി​ന്നാ​രം​ഭി​ക്കു​ന്ന പ​ദ​യാ​ത്ര മൈ​ല​പ്ര​യി​ൽ സ​മാ​പി​ക്കും. സ​മാ​പ​ന​സ​മ്മേ​ള​നം മൈ​ല​പ്ര​യി​ൽ അ​ടൂ​ർ പ്ര​കാ​ശ് എം​പി ഉ​ദ്ഘാ​ട​നംചെ​യ്യും.