പ്ല​സ് വ​ൺ പ്ര​വേ​ശ​നം: ജി​ല്ല​യി​ൽ 14,752 അ​പേ​ക്ഷ​ക​ൾ
Friday, August 12, 2022 11:09 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ പ്ല​സ് വ​ൺ സീ​റ്റു​ക​ളി​ലേ​ക്ക് 14,752 അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ചു. 9,584 സീ​റ്റു​ക​ളി​ലാ​ണ് ഏ​ക​ജാ​ല​ക പ്ര​വേ​ശ​നം. ഇ​തി​ൽ 7,973 സീ​റ്റു​ക​ളി​ൽ ആ​ദ്യ അ​ലോ​ട്ട്മെ​ന്‍റി​ൽ പ്ര​വേ​ശ​നം ന​ൽ​കി​യി​ട്ടു​ണ്ട്. 1,611 ഒ​ഴി​വു​ക​ളു​ണ്ട്. പ്ര​വേ​ശ​ന​ത്തി​നു​ ശേ​ഷ​മു​ള്ള ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.
പൊ​തു​വി​ഭാ​ഗ​ത്തി​ൽ ജി​ല്ല​യി​ൽ 5023 സീ​റ്റു​ക​ളാ​ണ് നീ​ക്കി​വ​ച്ചി​രു​ന്ന​ത്. ഇ​തി​ൽ പൂ​ർ​ണ​മാ​യും അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തി. സ്പോ​ർ​ട്സ് ക്വാ​ട്ടാ​യി​ൽ 275 സീ​റ്റു​ക​ൾ മാ​റ്റി​വ​ച്ച​തി​ൽ 73 സീ​റ്റു​ക​ളാ​ണ് പ​രി​ഗ​ണി​ച്ച​ത്. 68 സീ​റ്റു​ക​ളി​ലാ​ണ് ആ​ദ്യ അ​ലോ​ട്ട്മെ​ന്‍റ് ന​ട​ന്ന​ത്. 207 സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്.
സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​ദ്യ​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റി​നു​ ശേ​ഷം ഒ​ഴി​വു​ള്ള സീ​റ്റു​ക​ൾ. ഈ​ഴ​വ തി​യ്യ - 4, മു​സ്്ലിം - 42, എ​ൽ​സി, ആം​ഗ്ലോ ഇ​ന്ത്യ​ൻ - 109, ചേ​ര​മ​ർ ഒ​ബി​സി - 5, ഹി​ന്ദു ഒ​ബി​സി - 14, പ​ട്ടി​ക​ജാ​തി - 38, പ​ട്ടി​ക​വ​ർ​ഗം - 919, ശാ​രീ​രി​ക ന്യൂ​ന​ത - 134, അ​ന്ധ​ർ - 39, ധീ​വ​ര - 78, വി​ശ്വ​ക​ർ​മ - 0, കു​ശ​വ​ൻ - 54, കു​ഡും​ബി - 67, സാ​ന്പ​ത്തി​ക പിന്നാക്കാ​വ​സ്ഥ - 118.