ഗ​ജ​ദി​നാ​ച​ര​ണം: ആ​ന​ത്താ​വ​ള​ത്തി​ൽ ആ​ന​യൂ​ട്ട്
Friday, August 12, 2022 11:09 PM IST
കോ​ന്നി: ലോ​ക ഗ​ജ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ന്നി ആ​ന​ത്താ​വ​ള​ത്തി​ൽ ആ​ന​യൂ​ട്ട് ന​ട​ത്തി. ഇ​ന്ന​ലെ രാ​വി​ലെ ത​ന്നെ ആ​ന​ക​ളെ​യെ​ല്ലാം കു​ളി​പ്പി​ച്ച് ആ​ന​ത്താ​വ​ള അ​ങ്ക​ണ​ത്തി​ലൂ​ടെ പാ​ർ​ക്കിം​ഗ് മേ​ഖ​ല​യി​ൽ എ​ത്തി​ച്ചി​രു​ന്നു.രാ​വി​ലെ പ​ത്തോ​ടെ ആ​ന​യൂ​ട്ട് ആ​രം​ഭി​ച്ചു.
കേ​ര​ള​ത്തി​ലെ പ​ഴ​ക്കം​ചെ​ന്ന ആ​ന​ക്യാ​മ്പു​ക​ളി​ൽ ഒ​ന്നാ​ണ് കോ​ന്നി. ആ​റ് ആ​ന​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​നു ശേ​ഷം വ​ന്ന ഗ​ജ​ദി​ന​മാ​യി​രു​ന്ന​തി​നാ​ൽ പ​രി​പാ​ടി​ക​ൾ കാ​ണാ​നും തി​ര​ക്കു​മു​ണ്ടാ​യി. ആ​ന​യൂ​ട്ടും ആ​ന​ക​ളെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ​വു​മാ​ണ് കോ​ന്നി​യി​ൽ സം​ഘ​ടി​പ്പി​ച്ച​ത്. കു​ട്ടി​ക​ൾ​ക്കാ​യി പ​ഠ​ന ക്ലാ​സു ന​ട​ത്തി.

എം​എ​സ് സി ​ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് പ്ര​വേ​ശ​നം

പ​ത്ത​നം​തി​ട്ട: മാ​ക്ഫാ​സ്റ്റ് കോ​ള​ജി​ൽ എം​എ​സ് സി ​ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് കോ​ഴ്സി​ന്‍റെ 2022 - 23 വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. എം​ജി സ​ർ​വ​ക​ലാ​ശാ​ല നി​ഷ്ക​ർ​ഷി​ക്കു​ന്ന യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് ബ​ന്ധ​പ്പെ​ടാം. ഫോ​ൺ: 9400984222, 9447918374.

സൈ​ത്ത് കൂ​ദാ​ശ ഇ​ന്ന് ദേ​വ​ലോ​ക​ത്ത്

കോ​ട്ട​യം: മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ​യി​ല്‍ വി​ശു​ദ്ധ മാ​മോ​ദീ​സാ​യ്ക്കും രോ​ഗി​ക​ളു​ടെ വി​ശു​ദ്ധ തൈ​ലാ​ഭി​ഷേ​ക​ത്തി​നും ഉ​പ​യോ​ഗി​ക്കു​ന്ന സൈ​ത്തി​ന്‍റെ കൂ​ദാ​ശാ ക​ർ​മം ദേ​വ​ലോ​കം കാ​തോ​ലി​ക്കേ​റ്റ് അ​ര​മ​ന ചാ​പ്പ​ലി​ല്‍ ഇ​ന്ന് ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വാ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കും.
രാ​വി​ലെ 6.30ന് ​പ്ര​ഭാ​ത ന​മ​സ്കാ​ര​ത്തെത്തുട​ർ​ന്നാ​ണ് കൂ​ദാ​ശ. വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ ശു​ശ്രൂ​ഷ​ക​ൾ സ​മാ​പി​ക്കും.