ഹ​രി​ത മാ​ന​ദ​ണ്ഡം പാ​ലി​ക്ക​ണം
Friday, August 12, 2022 11:09 PM IST
ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ്, ഹ​ര്‍ ഘ​ര്‍ തി​രം​ഗ തു​ട​ങ്ങി വൈ​വി​ധ്യ​മാ​ര്‍​ന്ന പ​രി​പാ​ടി​ക​ളി​ലൂ​ടെ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75ാം വാ​ര്‍​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും വീ​ടു​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും കൊ​ടി​തോ​ര​ണ​ങ്ങ​ളാ​ല്‍ അ​ല​ങ്ക​രി​ക്കു​ക​യും ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തു​ക​യും ചെ​യ്യ​ണ​മെ​ന്നും പൂ​ര്‍​ണ​മാ​യും ഹ​രി​ത മാ​ന​ദ​ണ്ഡം പാ​ലി​ച്ചു​കൊ​ണ്ടാ​യി​രി​ക്ക​ണം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കേ​ണ്ട​തെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് എ​ല്ലാ വ​കു​പ്പ് മേ​ധാ​വി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. സെ​റി​മോ​ണി​യ​ല്‍ പ​രേ​ഡി​ന്‍റെ പൂ​ര്‍​ണ ചു​മ​ത​ല പ​ത്ത​നം​തി​ട്ട എ​ആ​ര്‍ ക്യാ​മ്പ് അ​സി​സ്റ്റ​ന്‍റ് ക​മാ​ന്‍​ഡ​ന്‍റി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി പി.​കെ. സാ​ബു​വി​നാ​ണ്.