സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം
Friday, August 12, 2022 11:07 PM IST
വെ​ണ്ണി​ക്കു​ളം: മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ വെ​ണ്ണി​ക്കു​ളം മേ​ഖ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വും അ​ല്മാ​യ സം​ഗ​മ​വും 15നു ​ന​ട​ക്കും. വെ​ണ്ണി​ക്കു​ളം സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളോ​ട​നു​ബ​ന്ധി​ച്ച് ഫാ.​റൊ​മാ​ൻ​സ് ആ​ന്‍റ​ണി ക്ലാ​സ് ന​യി​ക്കും.
ഓ​മ​ല്ലൂ​ർ:​ആ​ര്യ ഭാ​ര​തി ഹൈ​സ്കൂ​ളി​ൽ 75 മ​ത്തെ സ്വാ​ത​ന്ത്ര​ദി​ന വാ​ർ​ഷി​ക​ത്തി​ൽ 750 കു​ട്ടി​ക​ൾ ഇ​ന്ത്യ ടെ ​ഭൂ​പ​ട​ത്തി​ൽ അ​ണി​നി​ര​ന്ന് ഇ​ന്ന് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും.
സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ വ​ര​ച്ചി​രി​ക്കു​ന്ന ഭാ​ര​ത​ത്തി​ന്‍റെ ഭൂ​പ​ട​ത്തി​ൽ ഒ​രേ ക​ള​ർ വ​സ്ത്രം ധ​രി​ച്ചെ​ത്തു​ന്ന 750 കു​ട്ടി​ക​ൾ അ​ണി​നി​ര​ക്കും.
ഒ​ന്പ​തി​ന് പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ലി​ജു ജോ​ർ​ജ് ദേ​ശി​യ പ​താ​ക ഉ​യ​ർ​ത്തും. സ​മ്മേ​ള​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ വി​ള​വി​നാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. പി​ടി​എ പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു​അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
പ​ത്ത​നം​തി​ട്ട: ഭാ​ര​തീ​യ ജ​ന​താ ക​ർ​ഷ​ക​മോ​ർ​ച്ച പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​സാ​ദി കാ ​അ​മൃ​ത മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ർ​ഷ​ക​ർ​ക്ക് ദേ​ശീ​യ പ​താ​ക വി​ത​ര​ണം ചെ​യ്തു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ടി.​വി​പി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശ്യാം ​ത​ട്ട​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ബി​ജെ​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​യി​രൂ​ർ പ്ര​ദീ​പ് മു​ഖ്യ പ്ര​ഭാ​ക്ഷ​ണം ന​ട​ത്തി.