വി​ളം​ബ​ര ഘോ​ഷ​യാ​ത്ര
Friday, August 12, 2022 11:07 PM IST
കോ​ഴ​ഞ്ചേ​രി: സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഗ​ണി​ത വി​ഭാ​ഗ​ത്തി​ന്‍റെ​യും പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും സം​യു​ക്താ​മു​ഖ്യ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75 ാം വാ​ർ​ഷി​ക ദി​നാ​ഘോ​ഷ​ത്തി​ന്‍റെ​യും 'ഓ​ർ​മ​ചെ​പ്പ് ഒ​രു ഗ​ണി​ത​സം​ഗ​മം വി​ളം​ബ​ര ഘോ​ഷ​യാ​ത്ര ന​ട​ന്നു. ജാ​ഥ കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ നി​ന്ന് ആ​രം​ഭി​ച്ച് സി.​കേ​ശ​വ​ൻ സ്ക്വ​യ​റി​ൽ സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി എ​സ്.​ന​ന്ദ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.𝐫 ഗ്രി​ഗോ​റി​യോ​സ് മാ​ർ സ്തേ​ഫാ​നോ​സ് എ​പ്പി​സ്‌​കോ​പ്പ മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി.
കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​റോ​യ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ലൂ​മി​നി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി​ക്ട​ർ റ്റി.​തോ​മ​സ്, മാ​ത്ത​മാ​റ്റി​ക്സ് വി​ഭാ​ഗം മേ​ധാ​വി ആ​ൻ സൂ​സ തോ​മ​സ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ.​ആ​ർ.​അ​ശോ​ക് കു​മാ​ർ, സെ​ക്ര​ട്ട​റി ചെ​റി​യാ​ൻ ജോ​ർ​ജ് ത​മ്പു , തോ​മ​സ് മാ​ത്യു, പ്രീ​തി തോ​മ​സ്, ലി​ജി​ൻ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.