എം​സി​എ അ​ർ​ധ​വാ​ർ​ഷി​ക അ​സം​ബ്ലി
Friday, August 12, 2022 11:07 PM IST
പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന സ​മി​തി​യു​ടെ അ​ർ​ധ​വാ​ർ​ഷി​ക അ​സം​ബ്ലി 15ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പ​ത്ത​നം​തി​ട്ട സെ​ന്‍റ് പീ​റ്റേ​ഴ്സ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ക്കും.
പ​ത്ത​നം​തി​ട്ട രൂ​പ​ത​യു​ടെ പ്ര​ഥ​മ അ​ധ്യ​ക്ഷ​ൻ യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം അ​സം​ബ്ലി ഉ​ദ്ഘാ​ട​നം ചെ​യ്യും. രൂ​പ​ത പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രൂ​പ​ത​യി​ലെ അ​ഞ്ച് വൈ​ദി​ക​ജി​ല്ല​ക​ളി​ൽ നി​ന്നു​മു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ അ​ർ​ധ​വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും.
മാ​ർ ഈ​വാ​നി​യോ​സ് ക്വി​സ് അ​ട​ക്ക​മു​ള്ള പ​രി​പാ​ടി​ക​ളും ക്ര​മീ​ക​രി​ക്കും. ന​വ​തി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എം​സി​എ നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​ന്പ് മൈ​ല​പ്ര തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്തും.

തൊ​ഴി​ൽ ര​ഹി​ത​ർ​ക്ക്
സൗ​ജ​ന്യ പ​രി​ശീ​ല​ന​വും തൊ​ഴി​ലും

പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര ദേ​ശീ​യ നൈ​പു​ണ്യ വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന പ്ര​ധാ​ന മ​ന്ത്രി കൗ​ശ​ൽ കേ​ന്ദ്ര​ത്തി​ൽ അ​ഭ്യ​സ്ത​വി​ദ്യ​രാ​യ തൊ​ഴി​ൽ​ര​ഹി​ത​ർ​ക്ക് വേ​ണ്ടി സൗ​ജ​ന്യ പ​രി​ശീ​ല​ന​വും തൊ​ഴി​ലും ന​ൽ​കും. വൈ​വി​ധ്യ​മാ​ർ​ന്ന കോ​ഴ്സു​ക​ളാ​യ ഫാ​ഷ​ൻ ഡി​സൈ​ന​ർ & സ്റ്റി​ച്ചി​ങ്, റീ​റ്റെ​യ്ൽ മാ​നേ​ജ്മെ​ന്‍റ്, ക​സ്റ്റ​മ​ർ റി​ലേ​ഷ​ൻ​ഷി​പ് മാ​നേ​ജ്മെ​ന്‍റ്, ലോ​ജി​സ്റ്റി​ക്സ് മാ​നേ​ജ്മെ​ന്‍റ് എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണ് വൈ​ദ​ഗ്ധ്യം ന​ൽ​കു​ന്ന​തെ​ന്ന് പ​ത്ത​നം​തി​ട്ട സെ​ന്‍റ​ർ മാ​നേ​ജ​ർ ആ​ർ.​ടി. വി​വേ​ക് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. താ​ല്പ​ര്യ​മു​ള്ള​വ​ർ ആ​ധാ​ർ​കാ​ർ​ഡ്, ഫോ​ട്ടോ, സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യു​മാ​യി നേ​രി​ട്ടെ​ത്തി പ​ത്ത​നം​തി​ട്ട സെ​ന്‍റ​റി​ൽ (കു​ന്നി​ത്തോ​ട്ട​ത്തി​ൽ ബി​ൽ​ഡിം​ഗ്സ്, ജ​ന​റ​ൽ ആ​ശു​പ​ത്രി റോ​ഡ്) 20 നു ​മു​ന്പ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 7356277111, 7356264333, 7356266333 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.