ആ​റ​ന്മു​ള​യി​ൽ ഖാ​ദി പ്ര​സ്ഥാ​ന​ത്തി​നു തു​ട​ക്ക​മി​ട്ട​ത് ഗാ​ന്ധി​ജി
Friday, August 12, 2022 11:07 PM IST
കോ​ഴ​ഞ്ചേ​രി: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ ആ​റ​ന്മു​ള​യ്ക്കു പ​റ​യാ​ൻ ഒ​ട്ടേ​റെ ന​ല്ല സ്മ​ര​ണ​ക​ളു​ണ്ട്. രാ​ജ്യ​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യ​ത്തി​നു​വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ത്തി​ൽ ആ​റ​ന്മു​ള​യു​ടെ മ​ണ്ണും സം​ഭാ​വ​ന​ക​ളേ​റെ ന​ൽ​കി​യി​ട്ടു​ണ്ട്.
മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ആ​റ​ന്മു​ള സ​ന്ദ​ർ​ശ​ന​മാ​ണ് ഇ​തി​ൽ പ്ര​ധാ​നം. 1937 ജ​നു​വ​രി 20നാ​ണ് ഗാ​ന്ധി​ജി ആ​റ​ന്മു​ള​യി​ലെ​ത്തു​ന്ന​ത്. ജ​നു​വ​രി 12 മു​ത​ൽ 21 വ​രെ അ​ദ്ദേ​ഹം കേ​ര​ള​ത്തി​ൽ ന​ട​ത്തി​യ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ആ​റ​ന്മു​ള​യി​ലു​മെ​ത്തി​യ​ത്. വൈ​ക്കം സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ മു​ഖ്യ​സം​ഘാ​ട​ക​ൻ കൂ​ടി​യാ​യി​രു​ന്ന ഇ​ല​ന്തൂ​ർ കെ. ​കു​മാ​ർ​ജി​യു​ടെ ക്ഷ​ണ​പ്ര​കാ​ര​മാ​ണ് ഗാ​ന്ധി​ജി ആ​റ​ന്മു​ള​യി​ലും ഇ​ല​ന്തൂ​രി​ലു​മൊ​ക്കെ എ​ത്തു​ന്ന​ത്.
ചെ​ങ്ങ​ന്നൂ​രി​ൽ നി​ന്ന് ആ​റ​ന്മു​ള​യി​ലെ​ത്തി​യ അ​ദ്ദേ​ഹം പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി. ആ​റ​ന്മു​ള സ​ത്ര​ത്തി​ലാ​യി​രു​ന്നു വി​ശ്ര​മി​ച്ച​ത്. സെ​ക്ര​ട്ട​റി മീ​രാ ബെ​ന്നി​ന് ആ​റ​ന്മു​ള സ​ത്ര​ത്തി​ൽ ഇ​രു​ന്നു​കൊ​ണ്ട് ഗാ​ന്ധി​ജി എ​ഴു​തി​യ ക​ത്ത് ച​രി​ത്ര​ത്തി​ൽ ഇ​ടം​നേ​ടി​യ​താ​ണ്. സ​ത്ര​ക്ക​ട​വി​ന് വ​ട​ക്കേ മ​ണ​പ്പു​റ​ത്ത് വ​ള്ള​ത്തി​ൽ ക​സേ​ര​യി​ട്ട് ഇ​രു​ത്തി ഗാ​ന്ധി​ജി​യെ എ​ത്തി​ക്കു​ക​യും അ​വി​ടെ കൂ​ടി വ​ന്ന​വ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത​തും പ​ഴ​യ​ത​ല​മു​റ പ​റ​ഞ്ഞി​ട്ടു​ണ്ട്. ഗാ​ന്ധി​ജി​യു​ടെ ആ​റ​ന്മു​ള സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ചു​വ​ടു​പി​ടി​ച്ച് ഖാ​ദി പ്ര​സ്ഥാ​ന​ത്തി​ന് ഇ​വി​ടെ​യും തു​ട​ക്ക​മി​ട്ടി​രു​ന്നു. കി​ട​ങ്ങ​ന്നൂ​ർ വി​ജ​യ​നാ​ന്ദാ​ശ്ര​മ​ത്തി​ലും നാ​ട്ടി​ലെ വി​വി​ധ വീ​ടു​ക​ളി​ലും ച​ർ​ക്ക സ്ഥാ​പി​ച്ച് നൂ​ൽ നൂ​ൽ​ത്തി​രു​ന്നു.