സ​മ​ര​നേ​തൃ​ത്വ​ത്തി​ൽ ആ​റ​ന്മു​ള​യു​ടെ സ്വ​ന്തം പ്ര​താ​പ​വ​ർ​മ​യും
Friday, August 12, 2022 11:07 PM IST
സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തെ​ക്കു​റി​ച്ച് സ്മ​രി​ക്കു​ന്പോ​ൾ ആ​റ​ന്മു​ള​യി​ലെ പ​ഴ​യ​ത​ല​മു​റ​യു​ടെ മ​ന​സി​ലേ​ക്ക് ഓ​ടി​യെ​ത്തു​ന്ന പേ​ര് ആ​ർ. പ്ര​താ​പ​വ​ർ​മ​യു​ടേ​താ​ണ്. മ​ഹാ​ത്മാ​ഗാ​ന്ധി 1937ൽ ​കേ​ര​ള​ത്തി​ൽ ന​ട​ത്തി​യ സ​ന്ദ​ർ​ശ​ന പ​രി​പാ​ടി​യി​ൽ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം പ്ര​താ​പ​വ​ർ​മ​യു​മു​ണ്ടാ​യി​രു​ന്നു. ആ​റ​ന്മു​ള​യി​ലും ഇ​ല​ന്തൂ​രി​ലു​മൊ​ക്കെ ഗാ​ന്ധി​ജി എ​ത്തു​ന്പോ​ൾ സം​ഘാ​ട​ക​നാ​യി അ​ദ്ദേ​ഹം മു​ൻ​നി​ര​യി​ൽ ത​ന്നെ നി​ന്നു.
ഗാ​ന്ധി​യു​ടെ ജീ​വി​ത​ശൈ​ലി​യെ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ക​യും സ​മ​ര​മു​ഖ​ത്ത് അ​ദ്ദേ​ഹ​ത്തി​നൊ​പ്പം നി​ൽ​ക്കു​ക​യും ചെ​യ്ത പ്ര​താ​പ​വ​ർ​മ ജീ​വി​ത​സ​ഖി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തും ഒ​രു ഗാ​ന്ധി ഭ​ക്ത​യാ​യ നാ​രാ​യ​ണി​യെ​യാ​യി​രു​ന്നു. ഗാ​ന്ധി​ജി ആ​റ​ന്മു​ള ക്ഷേ​ത്ര​ത്തി​ന്‍റെ പ​ടി​ക​ൾ ക​യ​റി​യ​ത് നാ​രാ​യ​ണി​യു​ടെ കൈ​ക​ൾ പി​ടി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു​വെ​ന്ന​ത് പ്ര​താ​പ​വ​ർ​മ​യെ ഏ​റെ സ്വാ​ധീ​നി​ച്ച ഘ​ട​ക​മാ​യി​രു​ന്നു.
ഡോ. ​എ​ൽ. എ ​ര​വി​വ​ർ​മ​യു​ടെ​യും ക​ല്യാ​ണി​യ​മ്മ​യു​ടെ​യും മ​ക​നാ​യി 1915 ഏ​പ്രി​ൽ എ​ട്ടി​നാ​ണ് പ്ര​താ​പ വ​ർ​മ ജ​നി​ച്ച​ത്.
തി​രു​വ​ന​ന്ത​പു​ര​ത്തെ സ​യ​ൻ​സ് കോ​ളേ​ജി​ൽ (ഇ​ന്ന​ത്തെ യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് ) നി​ന്ന് ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യ​തി​നു ശേ​ഷം കി​ട​ങ്ങ​ന്നൂ​ർ സ്കൂ​ളി​ൽ അ​ധ്യാ​പ​ക​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു.
1937 മു​ത​ലാ​ണ് പ്ര​താ​പ​വ​ർ​മ സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി​യ​ത്. ഖ​ദ​ർ പ്ര​ച​ര​ണ​ത്തി​ലും സ​ഹ​ന സ​മ​ര​ത്തി​ലും സ​ജീ​വ പ​ങ്കാ​ളി. ഭൂ​ദാ​ന​യ​ജ്ഞ​ത്തി​ലും സ​ജീ​വ​മാ​യി​രു​ന്നു. മ​ര​ണം വ​രെ ഖ​ദ​ർ മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. മ​ദ്യ​വ​ർ​ജ​ന പ്ര​സ്ഥാ​ന​വു​മാ​യി ജീ​വി​താ​വ​സാ​നം വ​രെ അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചു. സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച​ശേ​ഷം പൊ​തു​രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്ന പ്ര​താ​പ​വ​ർ​മ
1952 - 58 കാ​ല​യ​ള​വി​ൽ ആ​റ​ന്മു​ള പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യും പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചു.
1970 ൽ ​അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ൽ​കി​യ ആ​റ​ന്മു​ള​യി​ലെ ഷാ​പ്പ് സ​മ​രം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. 1972 ൽ ​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 25ാം വാ​ർ​ഷി​ക​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ താ​മ്ര​പ​ത്രം ന​ൽ​കി ആ​ദ​രി​ച്ചു. 1997 ഏ​പ്രി​ൽ 11 നാ​ണ് അ​ദ്ദേ​ഹം വി​ട​വാ​ങ്ങി​യ​ത്.