പ​താ​ക​യ്ക്കു ഡി​മാ​ൻ​ഡേ​റി; കു​ടും​ബ​ശ്രീ മു​ഖേ​ന​യു​ള്ള വി​ത​ര​ണം ത​കൃ​തി​യി​ൽ
Friday, August 12, 2022 11:07 PM IST
പ​ത്ത​നം​തി​ട്ട: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഹ​ർ ഘ​ർ തി​രം​ഗ​യു​ടെ ഭാ​ഗ​മാ​യി ദേ​ശീ​യ പ​താ​ക വാ​ങ്ങാ​ൻ തി​ര​ക്ക്. ഖാ​ദി കേ​ന്ദ്ര​ങ്ങ​ളി​ലും പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ലും വി​ല്പ​ന​യ്ക്കു​ണ്ടാ​യി​രു​ന്ന പ​താ​ക​ക​ൾ പൂ​ർ​ണ​മാ​യി വി​റ്റ​ഴി​ഞ്ഞു.

അ​വ​ശേ​ഷി​ച്ച പ​താ​ക​ക​ൾ​ക്ക് വി​ല കൂ​ട്ടി​യ​താ​യും പ​രാ​തി ഉ​ണ്ടാ​യി. ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ബോ​ർ​ഡി​ന്‍റെ ചി​ല സ്റ്റാ​ളു​ക​ളി​ൽ 250 രൂ​പ​വ​രെ പ​താ​ക​യ്ക്കു വാ​ങ്ങി​യ​താ​യി പ​രാ​തി​യു​ണ്ട്. കു​ടും​ബ​ശ്രീ നി​ർ​മി​ച്ച പ​താ​ക​ക​ളു​ടെ നി​ർ​മാ​ണം ന​ട​ന്നു​വ​രു​ന്ന​തേ​യു​ള്ളൂ. സ്കൂ​ളു​ക​ളി​ലെ വി​ത​ര​ണം ഇ​ന്ന​ലെ പൂ​ർ​ത്തീ​ക​രി​ച്ചു.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍, പൊ​തു​മേ​ഖ​ല, സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും വീ​ടു​ക​ളി​ലു​മാ​യി ന​ൽ​കു​ന്ന​തി​ന് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ മു​ഖേ​ന 150040 പ​താ​ക​ക​ള്‍​ക്കാ​ണ് ഓ​ര്‍​ഡ​ര്‍ ല​ഭി​ച്ച​ത്. കൂ​ടാ​തെ വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ​യും ഓ​ര്‍​ഡ​ര്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. പ​താ​ക​യു​ടെ വി​ത​ര​ണം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും കു​ടും​ബ​ശ്രീ​യും ചേ​ര്‍​ന്ന് നി​ര്‍​വ​ഹി​ക്കും. 30 രൂ​പ​യാ​ണ് പ​താ​ക​യു​ടെ വി​ല. ഹ​ര്‍ ഘ​ര്‍ തി​രം​ഗ​യു​ടെ ഭാ​ഗ​മാ​യി ഇ​ന്നു മു​ത​ല്‍ 15 വ​രെ ദേ​ശീ​യ​പ​താ​ക ഉ​യ​ര്‍​ത്ത​ണ​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം.

കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​നു കീ​ഴി​ലു​ള്ള പ​ന്ത​ളം മു​ള​മ്പു​ഴ​യി​ലെ നേ​ച്ച​ര്‍ ബാ​ഗ്‌​സ് ആ​ന്‍​ഡ് ഫ​യ​ല്‍​സ് ത​യ്യ​ല്‍ യൂ​ണി​റ്റി​ല്‍ ന​ട​ക്കു​ന്ന ദേ​ശീ​യ പ​താ​ക നി​ർ​മാ​ണ ജോ​ലി​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ ഡോ.​ദി​വ്യ എ​സ്. അ​യ്യ​ർ പ​രി​ശോ​ധി​ച്ചു.

രാ​പ​ക​ലി​ല്ലാ​തെ ദേ​ശീ​യ പ​താ​ക ത​യാ​റാ​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ത്തി​ലാ​ണ് കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍. സ്ത്രീ​ക​ളു​ടെ സ്‌​നേ​ഹ​കൂ​ട്ടാ​യ്മ​യു​ടെ ക​രു​ത്തും ക​രു​ത​ലും കാ​ര്യ​പ്രാ​പ്തി​യും ഒ​രി​ക്ക​ല്‍​ക്കൂ​ടി ഓ​ര്‍​മ​പ്പെ​ടു​ത്തു​ന്ന ഒ​രു അ​നു​ഭ​വ​മാ​ണ് ഇ​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.