250 വീ​ടു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ഡോ. ​സു​നി​ൽ
Thursday, August 11, 2022 11:17 PM IST
പ​ത്ത​നം​തി​ട്ട: സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക ഡോ.​എം.​എ​സ്. സു​നി​ൽ ഭ​വ​ന​ര​ഹി​ത​രാ​യി സു​ര​ക്ഷി​ത​മ​ല്ലാ​ത്ത കു​ടി​ലു​ക​ളി​ൽ ക​ഴി​യു​ന്ന നി​രാ​ലം​ബ​ർ​ക്ക് പ​ണി​ത് ന​ൽ​കു​ന്ന 250-ാമ​ത്തെ സ്നേ​ഹ ഭ​വ​നം വി​ദേ​ശ മ​ല​യാ​ളി​യാ​യ ജോ​ബി​ന്‍റെ​യും സൂ​സി​യു​ടെ​യും സ​ഹാ​യ​ത്താ​ൽ ക​വി​യൂ​ർ പു​ളി​യി​ക്ക​മ​ല സ​ര​സ​മ്മ​യ്ക്കും കു​ടും​ബ​ത്തി​നു​മാ​യി നി​ർ​മി​ച്ചു ന​ൽ​കി. വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​ന​വും ഉ​ദ്ഘാ​ട​ന​വും മു​ൻ എം​പി​യും ച​ല​ച്ചി​ത്ര​താ​ര​വു​മാ​യ സു​രേ​ഷ് ഗോ​പി നി​ർ​വ​ഹി​ച്ചു.

വ​ർ​ഷ​ങ്ങ​ളാ​യി വീ​ടി​ല്ലാ​തെ ത​ക​ർ​ന്നു വീ​ഴാ​റാ​യ സു​ര​ക്ഷി​ത​മ​ല്ലാ​ത്ത കു​ടി​ലി​ലാ​യി​രു​ന്നു പ​ക്ഷാ​ഘാ​തം ബാ​ധി​ച്ച് ഒ​രു​വ​ശം ത​ള​ർ​ന്ന നി​ല​യി​ൽ സ​ര​സ​മ്മ​യും ഭ​ർ​ത്താ​വും മ​ക​നും കു​ടും​ബ​വും താ​മ​സി​ച്ചി​രു​ന്ന​ത്. ആ​ക്രി സാ​ധ​ന​ങ്ങ​ൾ പെ​റു​ക്കി ആ​യി​രു​ന്നു കു​ടും​ബം ഉ​പ​ജീ​വ​ന​മാ​ർ​ഗം ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. ഇ​വ​രു​ടെ അ​വ​സ്ഥ കാ​ണാ​നി​ട​യാ​യ ഡോ. ​സു​നി​ൽ ഇ​വ​ർ​ക്കാ​യി മൂ​ന്ന് മു​റി​ക​ളും ഹാ​ളും അ​ടു​ക്ക​ള​യും ശു​ചി​മു​റി​യും സി​റ്റൗ​ട്ടും അ​ട​ങ്ങി​യ വീ​ട് പ​ണി​ത് ന​ൽ​കു​ക​യാ​യി​രു​ന്നു. ച​ട​ങ്ങി​ൽ വാ​ർ​ഡ് മെം​ബ​ർ സി​ന്ധു, പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​പി. ജ​യ​ലാ​ൽ, തോ​മ​സ് ചാ​ക്കോ, ജോ​ഷി വെ​ട്ടി​ക്കാ​ട്, സി.​എ​ൻ. ആ​ര്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.