നി​ർ​മാ​ണ​ത്തി​ലി​രി​ക്കേ മ​ന്ദ​മ​രു​തി - വെ​ച്ചൂ​ച്ചി​റ റോ​ഡി​ൽ ഗ​ർ​ത്തം
Thursday, August 11, 2022 11:17 PM IST
റാ​ന്നി: ഉ​ന്ന​ത നി​ല​വാ​ര​ത്തി​ല്‍ നി​ര്‍​മാ​ണം ന​ട​ക്കു​ന്ന മ​ന്ദ​മ​രു​തി - വെ​ച്ചൂ​ച്ചി​റ റോ​ഡി​ല്‍ ഗ​ര്‍​ത്തം രൂ​പ​പ്പെ​ട്ടു. കും​ഭി​ത്തോ​ടി​നു സ​മീ​പം റോ​ഡി​ലെ ടാ​റിം​ഗി​ലാ​ണ് കു​ഴി രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.
വാ​ഹ​ന​ങ്ങ​ള്‍ കു​ഴി​യി​ല്‍ വീ​ണ് അ​പ​ക​ടം ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​യി നാ​ട്ടു​കാ​ര്‍ ചു​വ​ന്ന തു​ണി​യും ക​മ്പു​ക​ളും സ്ഥാ​പി​ച്ചാ​ണ് മു​ന്ന​റി​യി​പ്പു ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ബി​എംബി​സി നി​ല​വാ​ര​ത്തി​ൽ പ​ണി​യു​ന്ന റോ​ഡി​ല്‍ ഒ​ന്നാം​ഘ​ട്ട ടാ​റിം​ഗു മാ​ത്ര​മേ ന​ട​ത്തി​യി​ട്ടു​ള്ളു. അ​ടു​ത്ത സ​മ​യ​ത്താ​ണ് റോ​ഡ് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ല്‍ നി​ർ​മി​ക്കാ​ന്‍ ആ​രം​ഭി​ച്ച​ത്. റോ​ഡ് വീ​തി കൂ​ട്ടി നി​ർ​മി​ച്ച​പ്പോ​ള്‍ വൈ​ദ്യു​ത തൂ​ണു​ക​ളും ജ​ല അ​ഥോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പു​ക​ളും റോ​ഡി​നു മ​ധ്യ​ത്തി​ലാ​യി. ഇ​തു മാ​റ്റി സ്ഥാ​പി​ക്കാ​ന്‍ താ​മ​സി​ച്ച​തോ​ടെ റോ​ഡു നി​ർ​മാ​ണം മു​ട​ങ്ങി. ഇ​തോ​ടെ ക​രാ​ര്‍ കാ​ലാ​വ​ധി​യും ക​ഴി​ഞ്ഞു.​തു​ട​ര്‍​ന്നു ക​രാ​റു​കാ​ര​നെ ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു.

​ര​ണ്ടാം ഘ​ട്ട നി​ർ​മാ​ണ​ത്തി​ന് പു​തി​യ ക​രാ​ര്‍ വ​ച്ചെ​ങ്കി​ലും നി​ർ​മാ​ണം തു​ട​ങ്ങി​യി​ട്ടി​ല്ല.