പോ​ക്സോ കേ​സി​ൽ 15 വ​ർ​ഷം ത​ട​വ്
Thursday, August 11, 2022 11:14 PM IST
പ​ത്ത​നം​തി​ട്ട: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് 15വ​ർ​ഷം ത​ട​വ്. ച​ങ്ങ​നാ​ശേ​രി നാ​ലു​കോ​ടി ത​ണ്ട​യി​ൽ നി​ബി​ൻ സ​ജി​യെ​യാ​ണ് പ​ത്ത​നം​തി​ട്ട അ​തി​വേ​ഗ കോ​ട​തി ജ​ഡ്‌​ജി എ​സ്. ശ്രീ​രാ​ജ് 15 വ​ർ​ഷം ത​ട​വി​നും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷി​ച്ച​ത്. വെ​ച്ചൂ​ച്ചി​റ പോ​ലീ​സ് അ​ന്വേ​ഷി​ച്ചു കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സ​ക്യൂ​ട്ട​ർ ആ​ർ. കി​ര​ൺ രാ​ജ് ഹാ​ജ​രാ​യി.