മ​ഴ​ക്കെ​ടു​തി​യി​ൽ വീ​ടു ത​ക​ർ​ന്നു
Thursday, August 11, 2022 11:14 PM IST
അ​ടൂ​ർ: മ​ഴ​ക്കെ​ടു​തി​യി​ൽ നിർധ ന കുടുംബത്തിന്‍റെ വീ​ട് ത​ക​ർ​ന്നു. പ​റ​ക്കോ​ട് തു​ള​സി ഭ​വ​ന​ത്തി​ൽ വി​ശ്വ​നാ​ഥ​ൻ ആ​ചാ​രി​യു​ടെ വീ​ടാ​ണ് ക​ഴി​ഞ്ഞ​ ദി​വ​സം ത​ക​ർ​ന്ന​ത്. ര​ണ്ട് വ​ർ​ഷം മു​മ്പ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ കാ​ലി​നു പ​രി​ക്കേ​റ്റു ജോ​ലി​ക്കു പോ​കാ​നാ​തെ വി​ശ്വ​നാ​ഥ​ൻ ആ​ചാ​രി ക​ഴി​യു​ക​യാ​ണ്. ഭാ​ര്യ തു​ള​സി ത​യ്യ​ൽ ജോ​ലി ചെ​യ്തു കി​ട്ടു​ന്ന തു​ച്ഛ വ​രു​മാ​നം കൊ​ണ്ടാ​ണ് വീ​ട് ക​ഴി​യു​ന്ന​ത്. ചോ​ർ​ന്നൊ​ലി​ക്കു​ന്ന വീ​ട്ടി​ലാ​ണ് കു​ടും​ബം ഇ​പ്പോ​ഴും ക​ഴി​യു​ന്ന​ത്.