ബ​ഫ​ർ സോ​ണി​നെ​തി​രെ അ​ഗ്നി​ജ്വാ​ല​യു​മാ​യി ആ​യി​ര​ങ്ങ​ൾ
Wednesday, August 10, 2022 10:30 PM IST
ക​ണ​മ​ല: കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ മ​ല​ക​ളി​റ​ങ്ങി മൂ​ന്ന് പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ തീ​പ്പ​ന്ത​ങ്ങ​ളേ​ന്തി എ​രു​ത്വാ​പ്പു​ഴ​യി​ൽ സം​ഗ​മി​ച്ച​പ്പോ​ൾ ബ​ഫ​ർ സോ​ണി​നെ​തി​രേ അ​ണി​നി​ര​ന്ന വ​ൻ ജ​ന​കീ​യ പ്ര​തി​ഷേ​ധ​മാ​യി മാ​റി. ആ​യി​ര​ങ്ങ​ളാ​ണ് മൂ​ന്നി​ട​ങ്ങ​ളി​ലെ റാ​ലി സം​ഗ​മി​ച്ച​പ്പോ​ൾ തെ​രു​വീ​ഥി​യി​ൽ അ​ഗ്നി നാ​ള​ങ്ങ​ൾ കൈ​ക​ളി​ൽ ഉ​യ​ർ​ത്തി മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ​ത്.
മൂ​ക്ക​ൻ​പെ​ട്ടി, കീ​രി​ത്തോ​ട്, ക​ണ​മ​ല, ചീ​നി​മ​രം, പാ​ണ​പി​ലാ​വ്, ഉ​മ്മി​ക്കു​പ്പ പ്ര​ദേ​ശ​ങ്ങ​ളി​ലെ നാ​ട്ടു​കാ​രാ​ണ് സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം പ്ര​ക​ട​ന​മാ​യി എ​ത്തി​യ​ത്.
ഇ​ൻ​ഫാ​മി​ന്‍റെ​യും എ​രു​ത്വാ​പ്പു​ഴ പൗ​രാ​വ​ലി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്. എ​രു​ത്വാ​പ്പു​ഴ​യി​ൽ സം​ഗ​മി​ച്ച റാ​ലി ഇ​ൻ​ഫാം മു​ണ്ട​ക്ക​യം താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് സ​ണ്ണി എ​ബ്ര​ഹാം വെ​ട്ടു​ക​ല്ലേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഴു​വ​ൻ ജ​ന​ങ്ങ​ളെ​യും നാ​ട്ടി​ലെ വാ​ട​ക​ക്കാ​രാ​ക്കി മാ​റ്റു​ന്ന കി​രാ​ത നി​യ​മ​മാ​ണ് ബ​ഫ​ർ സോ​ണെ​ന്നും ഈ ​നി​യ​മം ന​ട​പ്പി​ലാ​ക്കാ​ൻ ഒ​രി​ക്ക​ലും അ​നു​വ​ദി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​രു​ത്വാ​പ്പു​ഴ ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി വി​കാ​രി ഫാ. ​റെ​ജി തൊ​മ്മി​ക്കാ​ട്ടി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ണ​മ​ല വാ​ർ​ഡ് അം​ഗം മ​റി​യാ​മ്മ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പൗ​രാ​വ​ലി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബേ​ബി ക​ണ്ട​ത്തി​ൽ, ര​ക്ഷാ​ധി​കാ​രി മോ​ഹ​ന​ൻ നാ​യ​ർ, പി.​എ​ൻ. അ​പ്പു​ക്കു​ട്ട​ൻ നാ​യ​ർ, ഇ​ൻ​ഫാം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് പ​തി​പ്പ​ള്ളി, ഊ​രു​മൂ​പ്പ​ൻ കേ​ള​ൻ ഗോ​പി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കൊല്ലമുളയിലും പന്തംകൊളുത്തി
പ്ര​ക​ട​നം
കൊ​ല്ല​മു​ള: പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യി​ൽ ഒ​രു കി​ലോ​മീ​റ്റ​ർ ബ​ഫ​ർ​സോ​ൺ വേ​ണ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി​ക്കെ​തി​രേ ഇ​ൻ​ഫാം കൊ​ല്ല​മു​ള യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി.
തു​ട​ർ​ന്ന് ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ടോ​മി റാ​പ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഇ​ൻ​ഫാം കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ർ​ഷി​ക ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ജോ​സ് താ​ഴ​ത്തു​പീ​ടി​ക​യി​ൽ ബ​ഫ​ർ​സോ​ൺ വി​ഷ​യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. സെ​ക്ര​ട്ട​റി ഷാ​ജി കു​മ​രം​പ​റ​മ്പി​ൽ, ട്ര​ഷ​റ​ർ റോ​ബി​ൻ പു​ളി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ നേ​തൃ​ത്വം ന​ൽ​കി.