സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി ജ​ന​കീ​യ​മാ​ക്കും
Wednesday, August 10, 2022 10:30 PM IST
പ​ത്ത​നം​തി​ട്ട: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ര്‍​ഷി​ക ആ​ഘോ​ഷ​ങ്ങ​ള്‍ കേ​ന്ദ്ര - സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളി​ല്‍ നി​ന്നു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ച് ജ​ന​കീ​യ​മാ​യി സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍. സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ര്‍.
എ​ല്ലാ വീ​ടു​ക​ളി​ലേ​ക്കും സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ അ​ന്തഃ​സ​ത്ത എ​ത്തി​ക്കു​ക​യെ​ന്ന​താ​ക​ണം ഈ ​ആ​ഘോ​ഷ​ത്തി​ന്‍റെ പൊ​രു​ളെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു. ജി​ല്ല​യി​ലെ എ​ല്ലാ സ​ര്‍​ക്കാ​രു​ദ്യോ​ഗ​സ്ഥ​രും സ്വ​ന്തം വീ​ടു​ക​ളി​ല്‍ 13 മു​ത​ല്‍ 15 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ പ​താ​ക ഉ​യ​ർ​ത്ത​ണം. ഇ​തു നാ​മ​മാ​ത്ര​മാ​യ രീ​തി​യി​ല്‍ ഒ​തു​ക്കാ​തെ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ ആ​വി​ഷ്‌​കാ​രം എ​ന്താ​ണെ​ന്ന് ജ​ന​ങ്ങ​ളെ ചി​ന്തി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​വൃ​ത്തി​യാ​ക​ണ​മെ​ന്നും ചു​റ്റു​മു​ള്ള​വ​രെ ഹ​ര്‍​ഘ​ര്‍ തി​രം​ഗി​ന്‍റെ ഭാ​ഗ​മാ​കാ​ന്‍ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.