ആ​സാ​ദി കാ ​ഗൗ​ര​വ് പ​ദ​യാ​ത്ര ഇ​ന്നുമു​ത​ൽ; പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും
Monday, August 8, 2022 10:57 PM IST
പ​ത്ത​നം​തി​ട്ട: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​ സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ ന​യി​ക്കു​ന്ന ആ​സാ​ദി കാ ​ഗൗ​ര​വ് ജി​ല്ലാ പ​ദ​യാ​ത്ര ഇ​ന്നു കു​ന്ന​ന്താ​ന​ത്തുനി​ന്ന് ആ​രം​ഭി​ക്കും. പ​ദ​യാ​ത്ര​യ്ക്കു മു​ന്നോ​ടി​യാ​യി രാ​വി​ലെ 10ന് ​ഇ​ല​ന്തൂ​രി​ൽ രാ​ഷ്‌ട്രപി​താ​വ് മ​ഹാ​ത്‌​മാ​ഗാ​ന്ധി​യു​ടെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും സ്മൃ​തി സം​ഗ​മ​വും ന​ട​ത്തും. പ​ദ​യാ​ത്ര​യു​ടെ ജി​ല്ലാത​ല ഉ​ദ്ഘാ​ട​നം ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ​ല്ല​പ്പ​ള്ളി ടൗ​ണി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​ സ​തീ​ശ​ൻ നി​ർ​വ​ഹി​ക്കും.
അ​ഞ്ചു ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന പ​ദ​യാ​ത്ര ജി​ല്ല​യി​ലെ 10 കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ളു​ടെ പ​രി​ധി​യി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ 9, 10, 12, 13, 14 തീ​യ​തി​ക​ളി​ലാ​യി 75 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ച് 14 ന് ​കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മൈ​ല​പ്ര​യി​ൽ സ​മാ​പി​ക്കും.
സ​മാ​പ​ന സ​മ്മേ​ള​നം വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ​പി​സി​സി രാഷ്‌ട്രീ​യകാ​ര്യ​സ​മി​തി അം​ഗം എം. ​ലി​ജു സ്വാ​ത​ന്ത്ര്യ വ​ജ്ര ജൂ​ബി​ലി സ​ന്ദേ​ശം ന​ല്കും .
13നു ​പ​ത്ത​നം​തി​ട്ട​യി​ലെ സ​മ്മേ​ള​ത്തി​ൽ കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് കെ.​ മു​ര​ളീ​ധ​ര​ൻ എം​പി പ​ങ്കെ​ടു​ക്കും.