കു​രു​മ്പ​ന്‍​മൂ​ഴി​ക്കാ​ര്‍ മ​റു​ക​ര ക​ണ്ടി​ട്ട് ര​ണ്ടാ​ഴ്ച
Monday, August 8, 2022 10:57 PM IST
കു​രു​മ്പ​ന്‍​മൂ​ഴി (റാ​ന്നി): പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ നാ​റാ​ണം​മൂ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ര്‍​ഡ് പ്ര​ദേ​ശ​മാ​യ കു​രു​മ്പ​ന്‍​മൂ​ഴി​യി​ലെ 450 ഓ​ളം കു​ടും​ബ​ങ്ങ​ള്‍ പു​റം​ലോ​കം ക​ണ്ടി​ട്ട് ര​ണ്ടാ​ഴ്ച.

ത​ങ്ങ​ളു​ടെ സ്വ​ന്തം കോ​സ് വേ ​മു​ങ്ങി​യ​തോ​ടെ ഇ​വ​രു​ടെ മ​റു​ക​ര​യി​ലേ​ക്കു​ള്ള യാ​ത്ര ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ജൂ​ലൈ​യി​ല്‍ 18 ദി​വ​സം ഇ​വ​ര്‍ ഒ​റ്റ​പ്പെ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഓ​ഗ​സ്റ്റ് ആ​രം​ഭി​ച്ച​തി​നു​ശേ​ഷം ഇ​തേ​വ​രെ മ​റു​ക​ര​യി​ലെ​ക്ക് എ​ത്താ​ന്‍ ആ​യി​ട്ടി​ല്ല. പ​മ്പാ​ന​ദി​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​രു​മ്പോ​ള്‍ കോ​സ് വേ ​മു​ങ്ങു​ന്ന സ്ഥി​തി​യാ​ണ്. ജ​ല​നി​ര​പ്പ് ക​ഴി​ഞ്ഞ​ദി​വ​സം കു​റ​ഞ്ഞെ​ങ്കി​ലും ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ക​ക്കി, പ​മ്പ സം​ഭ​ര​ണി​ക​ളി​ലെ വെ​ള്ളം തു​റ​ന്നു​വി​ട്ട​തോ​ടെ വീ​ണ്ടും കോ​സ് വേ ​മു​ങ്ങി​യി​രി​ക്കു​ക​യാ​ണ്.

ഇ​രു​പ​ത് വ​ര്‍​ഷം മു​മ്പ് ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് പ​ന്പാ​ന​ദി​ക്കു കു​റു​കെ കോ​സ് വേ ​പ​ണി​ത​ത്.

2018ലെ ​പ്ര​ള​യ​ത്തി​നു​ശേ​ഷ​മാ​ണ് കോ​സ് വേ ​ഇ​ത്ത​ര​ത്തി​ല്‍ മു​ങ്ങി​ത്തു​ട​ങ്ങി​യ​ത്. പ്ര​ള​യ​കാ​ല​ത്ത് കോ​സ് വേ​യു​ടെ ര​ണ്ട് വ​ശ​ങ്ങ​ളി​ലാ​യി വ​ന്ന​ടി​ഞ്ഞ മ​ണ​ലും എ​ക്ക​ലു​മാ​ണ് പ്ര​ധാ​ന പ്ര​ശ്‌​നം. ഈ ​മ​ണ​ല്‍ നീ​ക്കാ​താ​യ​തോ​ടെ കോ​സ് വേ​യു​ടെ ഉ​യ​രം കു​റ​ഞ്ഞു. ന​ല്ല ഒ​രു മ​ഴ പെ​യ്തു ക​ഴി​ഞ്ഞാ​ല്‍ കോ​സ് വേ ​മു​ങ്ങും. തൊ​ട്ടു​താ​ഴെ പെ​രു​ന്തേ​ന​രു​വി​യി​ല്‍ പു​തി​യ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യും ഇ​തി​ന് അ​നു​ബ​ന്ധ​മാ​യി ഒ​രു സം​ഭ​ര​ണി​യും വ​ന്ന​ത് കോ​സ് വേ ​മു​ങ്ങാ​ന്‍ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

സം​ഭ​ര​ണി​യു​ടെ ശേ​ഷി കു​റ​വാ​ണ്. ഇ​വി​ടെ വെ​ള്ളം കെ​ട്ടി​നി​ന്ന് നി​റ​യു​മ്പോ​ള്‍ ക​വി​യു​ക​യാ​ണ് പ​തി​വ്. സം​ഭ​ര​ണി നി​റ​യു​ന്ന​തോ​ടെ വെ​ള്ളം കോ​സ് വേ​യു​ടെ ഭാ​ഗ​ത്തേ​ക്ക് നി​റ​യും.

കു​ടി​യേ​റ്റ​ക്കാ​ര്‍​ക്ക്
ആ​നു​കൂ​ല്യ​ങ്ങ​ള്‍ ഇ​ല്ല

കു​രു​മ്പ​ന്‍​മൂ​ഴി പ്ര​ദേ​ശം വ​ന​മേ​ഖ​ല​യി​ലാ​ണ്. വ​ന​മേ​ഖ​ല​യി​ല്‍ വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പേ കു​ടി​യേ​റി​യ​വ​രാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍. ഏ​ഴ് പ​തി​റ്റാ​ണ്ടാ​യി ഇ​വ​ര്‍ ഇ​വി​ടെ താ​മ​സി​ച്ചു​വ​രി​ക​യാ​ണ്. പ​ട്ട​യ​മോ വ​നാ​വ​കാ​ശ രേ​ഖ​യോ ഒ​ന്നു​മി​ല്ലാ​തെ ക​ഴി​യു​ന്ന​വ​രാ​ണി​വ​ര്‍. ഇ​ന്നി​പ്പോ​ള്‍ ഇ​വ​രെ ഇ​വി​ടെ നി​ന്നും കു​ടി​യി​റ​ക്ക​ണ​മെ​ന്ന താ​ത്പ​ര്യ​ത്തി​ലാ​ണ് വ​നം​വ​കു​പ്പെ​ന്ന് പ​റ​യു​ന്നു.

ബ​ഫ​ര്‍​സോ​ണും പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യു​മൊ​ക്കെ ആ​കു​മ്പോ​ള്‍ പു​തി​യ ഒ​രു പാ​ലം പ​ണി​യാ​ന്‍ ബു​ദ്ധി​മു​ട്ടാ​കു​മെ​ന്നാ​ണ് വ​നം​വ​കു​പ്പ് പ​റ​യു​ന്ന​ത്. പ​ട്ടി​ക​വ​ര്‍​ഗ​ക്കാ​രാ​യ ആ​ളു​ക​ള്‍ വ​ന​മേ​ഖ​ല​യി​ല്‍ താ​മ​സി​ക്കു​ന്നു​ണ്ട്.

പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പ് ഇ​വ​ര്‍​ക്ക് സ​ഹാ​യം എ​ത്തി​ച്ചി​രു​ന്നു. മ​റ്റു​ള്ള​വ​ര്‍​ക്ക് ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ച്ച​തു പോ​ലും വ​ള​രെ വൈ​കി​യാ​ണ്.

പാ​ലം നി​ര്‍​മി​ക്കു​മെ​ന്ന​ത്
വാ​ഗ്ദാ​നം മാ​ത്രം

ഒ​റ്റ​പ്പെ​ട്ടു പോ​കു​ന്ന കു​രു​മ്പ​ന്‍​മൂ​ഴി​യി​ലേ​ക്ക് പാ​ലം നി​ര്‍​മി​ക്കു​മെ​ന്ന​ത് ജ​ല​രേ​ഖ​യാ​യി മാ​റു​ക​യാ​ണ്. 2021ല്‍ ​കു​രു​മ്പ​ന്‍​മൂ​ഴി​യി​ല്‍ റ​ണ്ടു​ത​വ​ണ ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യി. അ​പ്പോ​ള്‍ ഇ​വി​ടേ​ക്ക് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത് ഏ​റെ ബു​ദ്ധി​മു​ട്ടി​യാ​ണ്.

ഉ​രു​ള്‍​പൊ​ട്ടി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ താ​മ​സ​ക്കാ​രെ ഇ​പ്പോ​ഴും പു​ന​ര​ധി​വ​സി​പ്പി​ച്ചി​ട്ടി​ല്ല. 2018ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ല്‍ കു​രു​മ്പ​ന്‍​മൂ​ഴി​യി​ല്‍ ഭ​ക്ഷ​ണം പോ​ലും എ​ത്തി​ച്ച​ത് ഏ​റെ സാ​ഹ​സി​ക​മാ​യാ​ണ്.
ക​ഴി​ഞ്ഞ​വ​ര്‍​ഷം കു​രു​മ്പ​ന്‍​മൂ​ഴി​യി​ലെ​ത്തി​യ റ​വ​ന്യു, ആ​രോ​ഗ്യം മ​ന്ത്രി​മാ​ര്‍ നാ​ട്ടു​കാ​ര്‍​ക്ക് ചി​ല വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ല്‍​കി​യി​രു​ന്നു. പാ​ലം നി​ര്‍​മി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. എ​ന്നാ​ല്‍ പാ​ലം നി​ര്‍​മാ​ണ​ത്തി​ന്റെ സാ​ങ്കേ​തി​ക ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ന്ന​പ്പോ​ള്‍ വ​നം​വ​കു​പ്പ് പ​തി​വു​പോ​ലെ ത​ട​സ​വാ​ദ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

പ​ട്ട​യം പോ​ലും ഇ​ല്ലാ​തെ മ​റു​ക​ര​യി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് പാ​ലം പോ​യി​ട്ടു കോ​സ് വേ​യു​ടെ വ​ലി​പ്പം കൂ​ട്ടാ​ന്‍ പോ​ലും അ​വ​ര്‍ അ​നു​മ​തി ന​ല്‍​കി​ല്ല. വെ​ള്ളം ഉ​യ​രു​മ്പോ​ള്‍ മ​റു​ക​ര ക​ട​ക്കാ​ന്‍ ഒ​രു ബോ​ട്ട് സ​ര്‍​വീ​സെ​ങ്കി​ലും ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ ്പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

കു​ട്ടി​ക​ള്‍​ക്ക് സ്‌​കൂ​ളി​ല്‍ പോ​കാ​നാ​കു​ന്നി​ല്ല

കു​രു​മ്പ​ന്‍​മൂ​ഴി​യി​ല്‍ നി​ന്നും മ​റു​ക​ര​യി​ല്‍ എ​ത്തി​യെ​ങ്കി​ല്‍ മാ​ത്ര​മേ കു​ട്ടി​ക​ള്‍​ക്ക് സ്‌​കൂ​ളി​ല്‍ പോ​കാ​നും സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​നു​മൊ​ക്കെ ക​ഴി​യു​ക​യു​ള്ളൂ. ചാ​ത്ത​ന്‍​ത​റ, കൊ​ല്ല​മു​ള, വെ​ച്ചൂ​ച്ചി​റ, മു​ക്കൂ​ട്ടു​ത​റ, എ​രു​മേ​ലി, റാ​ന്നി പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്‌​കൂ​ളു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളാ​ണ് ഏ​റെ​യും.

വെ​ള്ള​പ്പൊ​ക്കം കാ​ര​ണം ഒ​രാ​ഴ്ച​ത്തെ അ​വ​ധി​ക്കു​ശേ​ഷം സ്‌​കൂ​ളു​ക​ള്‍ ഇ​ന്ന​ലെ തു​റ​ന്നെ​ങ്കി​ലും കു​രു​മ്പ​ന്‍​മൂ​ഴി​യി​ലെ കു​ട്ടി​ക​ള്‍​ക്ക് വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​ത്താ​നാ​യി​ട്ടി​ല്ല. കോ​സ് വേ​യി​ലൂ​ടെ കു​ട്ടി​ക​ളെ ക​ട​ത്തി​വി​ടാ​നു​ള്ള ധൈ​ര്യം ര​ക്ഷി​താ​ക്ക​ള്‍​ക്കി​ല്ല.

കോ​സ് വേ ​ക​ട​ത്തി​വി​ട്ടാ​ല്‍ ത​ന്നെ തി​രി​കെ കു​ട്ടി​ക​ളെ വീ​ടു​ക​ളി​ലേ​ക്ക് എ​ത്താ​നാ​കു​മോ​യെ​ന്ന് ഭീ​തി​യും ര​ക്ഷി​താ​ക്ക​ള്‍​ക്കു​ണ്ട്.

ഇ​വ​ര്‍​ക്കാ​യി പ്ര​ത്യേ​ക പ​ഠ​ന സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്നാ​ണ് സ്ഥ​ലം എം​എ​ല്‍​എ പ്ര​മോ​ദ് നാ​രാ​യ​ണ്‍ പ​റ​യു​ന്ന​ത്. ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍, പ​ഠ​ന​മു​റി​ക​ള്‍ എ​ന്നി​വ​യാ​ണ് എം​എ​ല്‍​എ​യു​ടെ ബ​ദ​ല്‍ നി​ര്‍​ദേ​ശം.

വൈ​ദ്യു​തി​യും നെ​റ്റ് വ​ർ​ക്ക ക​വ​റേ​ജും സു​ഗ​മ​മാ​യി ല​ഭി​ക്കാ​ത്ത പ്ര​ദേ​ശ​ത്ത് ഇ​ത്ത​രം നി​ർ​ദേ​ശ​ങ്ങ​ൾ അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.