കാ​ണാ​താ​യ കെ​ട്ടി​ടനി​ർ​മാ​ണ സ്ഥാ​പ​ന ഉ​ട​മ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Monday, August 8, 2022 10:12 PM IST
റാ​ന്നി: റാ​ന്നി​യി​ല്‍ നി​ന്നും കാ​ണാ​താ​യ കെ​ട്ടി​ട നി​ര്‍​മാ​ണ സ്ഥാ​പ​ന ഉ​ട​മ​യു​ടെ മൃ​ത​ദേ​ഹം പ​ന്പാ​ന​ദി​യി​ൽ ആ​റ​ന്മു​ള ഭാ​ഗ​ത്ത് ക​ണ്ടെ​ത്തി. മ​ന്ദ​മ​രു​തി നീ​രേ​റ്റു​കാ​വ് തേ​ക്കി​ട​യി​ല്‍ ടി.​പി. ശ്രീ​കു​മാ​റി​ന്‍റെ (43) മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ ആ​റ​ന്മു​ള​യി​ൽ ക​ണ്ട​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ മു​ത​ല്‍ വീ​ട്ടി​ല്‍ നി​ന്നും ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. ഉ​പ​യോ​ഗി​ച്ചി​രു​ന്ന കാ​ര്‍ പു​റ​ത്തു നി​ന്ന് ലോ​ക്കു ചെ​യ്ത് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ റാ​ന്നി പാ​ല​ത്തി​നു സ​മീ​പം എ​ന്‍​എ​സ്എ​സ് ടൂ​റി​സ്റ്റ് ഹോ​മി​നു മു​ന്‍​വ​ശ​ത്തു ക​ണ്ടെ​ത്തി​യി​രു​ന്നു.

ട്രെ​യി​ൻ​ത​ട്ടി
വ​യോ​ധി​ക​ൻ
മ​രി​ച്ചു

തി​രു​വ​ല്ല: തി​രു​വ​ല്ല റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ വ​യോ​ധി​ക​ന്‍ ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ചു. കാ​വും​ഭാ​ഗം പെ​രി​ങ്ങോ​ൾ ചേ​രി​യി​ൽ സി. ​വ​ർ​ഗീ​സാ​ണ് (ബേ​ബി - 90) മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ തി​രു​വ​ല്ല സ്‌​റ്റേ​ഷ​നി​ലെ ര​ണ്ടാ​മ​ത്തെ പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്കു​ള്ള ട്രാ​ക്കി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. സം​സ്കാ​രം പി​ന്നീ​ട്.