കൈ​ത്തോ​ക്ക് കാ​ട്ടി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍
Monday, August 8, 2022 10:12 PM IST
സീ​ത​ത്തോ​ട്: ആ​ങ്ങ​മൂ​ഴി കോ​ട്ട​മ​ണ്‍ പാ​റ​യി​ല്‍ ക​ടു​വാ​ത്ത​റ​യി​ല്‍ ച​ന്ദ്ര​കു​മാ​റി​ന്‍റെ വീ​ടി​ന്‍റെ സി​റ്റൗ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച​ക​യ​റി, കൈ​ത്തോ​ക്കെ​ടു​ത്ത് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച ര​ണ്ടു​പേ​രെ മൂ​ഴി​യാ​ര്‍ പോ​ലീ​സ് പി​ടി​കൂ​ടി.
ഇ​ടു​ക്കി തൊ​ടു​പു​ഴ ഈ​സ്റ്റ് കാ​ഞ്ഞി​ര​മ​റ്റം പു​ത്ത​ന്‍​പു​ര​ക്ക​ല്‍ ജെ​യ്സ​ണ്‍ ജോ​സ​ഫ് (49), കാ​ഞ്ഞി​ര​മ​റ്റം ക​രോ​ട്ട് ചെ​മ്പ​മം​ഗ​ല​ത്ത് ഗി​രീ​ഷ് കു​മാ​ര്‍ (40) എ​ന്നി​വ​രെ​യാ​ണ് മൂ​ഴി​യാ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ കെ. ​എ​സ്. ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി​കൂ​ടി​യ​ത്. മ​തി​യാ​യ രേ​ഖ​ക​ള്‍ കൈ​വ​ശ​മി​ല്ലാ​ത്ത റി​വോ​ള്‍​വ​ര്‍ ഒ​ന്നാം പ്ര​തി ജെ​യ്സ​ണ്‍ ജോ​സ​ഫി​ന്‍റെ കൈ​യി​ലാ​ണ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്.
ഗി​രീ​ഷ് കു​മാ​റി​നൊ​പ്പ​മെ​ത്തി, സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ന്ദ്ര​കു​മാ​റു​മാ​യി സം​സാ​രി​ക്ക​വേ​യാ​ണ് പ്ര​ശ്‌​ന​മു​ണ്ടാ​യ​ത്.
സ്ഥ​ല​ത്തേ​ക്കു വി​ളി​ച്ചു​വ​രു​ത്തി​യ സ​മീ​പ​വാ​സി​യാ​യ ഡോ​ക്ട​റെ സം​ഘം മ​ർ​ദി​ച്ച​താ​യും പ​രാ​തി​യു​ണ്ട്. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സം​ഘം ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.