കെ-റെ​യി​ൽ, ബ​ഫ​ർ​സോ​ൺ വി​ഷ​യ​ങ്ങ​ളി​ൽ സി​പി​ഐ​യു​ടെ മൗ​നം ദു​രൂ​ഹം: അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല
Monday, August 8, 2022 10:12 PM IST
പ​ത്ത​നം​തി​ട്ട: കെ ​റെ​യി​ൽ, ബ​ഫ​ർ​സോ​ൺ വി​ഷ​യ​ങ്ങ​ളി​ൽ സി​പി​ഐ ജി​ല്ലാ സ​മ്മേ​ള​നം പു​ല​ർ​ത്തി​യ മൗ​നം ദു​രൂ​ഹ​മെ​ന്ന് കെ​പി​സി​സി സെ​ക്ര​ട്ട​റി അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല. സി​പി​എ​മ്മി​ന്‍റെ അ​ടി​മ​യാ​യി പാ​ർ​ട്ടി എ​ൽ​ഡി​എ​ഫി​ൽ തു​ട​രേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ണി​ക​ളു​ടെ വി​കാ​രം പ്ര​തി​ഫ​ലി​ക്കു​ന്ന​താ​യി​രു​ന്നു സ​മ്മേ​ള​നം. ഇ​തു കാ​ര​ണം ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ക്കാ​ൻ സി​പി​ഐ​യ്ക്കു ക​ഴി​യു​ന്നി​ല്ലെ​ന്നും അ​നീ​ഷ് കു​റ്റ​പ്പെ​ടു​ത്തി.
ആ​റ​ന്മു​ള വി​മാ​ന​ത്താ​വ​ള​ത്തി​നെ​തി​രേ സ​മ​രം ന​യി​ച്ച സി​പി​ഐ നേ​താ​ക്ക​ൾ കെ ​റെ​യി​ൽ വി​ഷ​യ​ത്തി​ൽ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടും ബ​ഫ​ർ​സോ​ൺ വി​ഷ​യ​ത്തി​ൽ കു​ടി​യി​റ​ക്കു ഭീ​ഷ​ണി നേ​രി​ടു​ന്ന​വ​രു​ടെ പ്ര​ശ്ന​ങ്ങ​ളും സി​പി​ഐ ച​ർ​ച്ച ചെ​യ്യാ​ൻ പോ​ലും ത​യാ​റാ​യി​ല്ലെ​ന്ന​തു ഖേ​ദ​ക​ര​മാ​ണെ​ന്ന് അ​നീ​ഷ് പ​റ​ഞ്ഞു.