പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ ഗ്രാ​മീ​ണ റോ​ഡു​ക​ളി​ൽ വെ​ള്ളം ഇ​റ​ങ്ങി​യി​ല്ല
Monday, August 8, 2022 10:12 PM IST
തി​രു​വ​ല്ല: താ​ലൂ​ക്കി​ലെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ ഗ്രാ​മീ​ണ റോ​ഡു​ക​ളി​ല​ട​ക്കം വെ​ള്ളം ഇ​റ​ങ്ങി​യി​ല്ല. നി​ര​ണം, നെ​ടു​ന്പ്രം, പെ​രി​ങ്ങ​ര, ക​ട​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ല മേ​ഖ​ല​ക​ളും ഇ​പ്പോ​ഴും വെ​ള്ള​ത്തി​ലാ​ണ്.

വെ​ള്ളം ഇ​റ​ങ്ങാ​ൻ കാ​ല​താ​മ​സ​മെ​ടു​ക്കു​ന്ന​തി​നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ഏ​റെ​പ്പേ​രും ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലാ​ണ്.

ഒ​റ്റ​പ്പെ​ട്ട തു​രു​ത്തു​ക​ളി​ൽ വെ​ള്ള​ക്കെ​ട്ടി​നു ന​ടു​വി​ലാ​യി ക​ഴി​യു​ന്ന​വ​രും നി​ര​വ​ധി​യാ​ണ്. ഇ​വ​ർ​ക്കാ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ എ​ത്തു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

ഗ്രാ​മീ​ണ​റോ​ഡു​ക​ളി​ല​ട​ക്കം വെ​ള്ളം ക​യ​റി​കി​ട​ക്കു​ന്ന​തി​നാ​ൽ ഗ​താ​ഗ​ത​വും പു​ന​രാ​രം​ഭി​ച്ചി​ട്ടി​ല്ല. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ മ​ഴ തു​ട​രു​ന്ന​തും പ​ന്പാ​ന​ദി​യി​ൽ സം​ഭ​ര​ണി​ക​ൾ തു​റ​ന്ന​തു​മൂ​ലം നീ​രൊ​ഴു​ക്കു വ​ർ​ധി​ച്ച​തും കാ​ര​ണം വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​കാ​ൻ വൈ​കും.