പി.​സി. തോ​മ​സ് അ​നു​സ്മ​ര​ണം
Sunday, August 7, 2022 10:32 PM IST
പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല മു​ൻ എം​എ​ൽ​എ​യും കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന പി.​സി. തോ​മ​സ് അ​നു​സ്മ​ര​ണം യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്നു. കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ക്ട​ർ ടി. ​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​സി. തോ​മ​സി​ന്‍റെ സ്വ​പ്ന പ​ദ്ധ​തി ആ​യി​രു​ന്ന തി​രു​വ​ല്ല പ​ബ്ലി​ക് സ്റ്റേ​ഡി​യ​ത്തെ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ ഉ​യ​ർ​ത്തി അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​നു കു​രു​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യി ചാ​ണ്ട​പ്പി​ള്ള. യൂ​ത്ത് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ വി. ​ആ​ർ. രാ​ജേ​ഷ്,. ജോ​മോ​ൻ ജേ​ക്ക​ബ്,സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജി കൂ​ടാ​ര​ത്തി​ൽ, സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗം മാ​ത്യു മു​ള​മൂ​ട്ടി​ൽ. യൂ​ത്ത് ഫ​ണ്ട് നേ​താ​ക്ക​ളാ​യ ജോ​സ് തേ​ക്കാ​ട്ടി​ൽ, ടോ​ണി കു​ര്യ​ൻ, ജ​ഫ് ബി​ജു ഈ​ശോ, എ​ബ്ര​ഹാം മാ​ത്യു, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.