കെ​ട്ടി​ട നി​ർ​മാ​ണ സ്ഥാ​പ​ന ഉ​ട​മ​യെ കാ​ണാ​നി​ല്ലെ​ന്നു പ​രാ​തി
Sunday, August 7, 2022 10:32 PM IST
റാ​ന്നി: കെ​ട്ടി​ട നി​ർ​മാ​ണ സ്ഥാ​പ​ന ഉ​ട​മ​യെ കാ​ണാ​നി​ല്ലെ​ന്നു പ​രാ​തി. മ​ന്ദ​മ​രു​തി നീ​രേ​റ്റു​കാ​വ് തേ​ക്ക​ട​യി​ൽ ശ്രീ​കു​മാ​റി​നെ (43) യാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ വി​ട്ടി​ൽ നി​ന്നും കാ​ണാ​താ​യ​ത്.
ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ർ പു​റ​ത്തു നി​ന്ന് ലോ​ക്കു ചെ​യ്ത് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ റാ​ന്നി പാ​ല​ത്തി​നു സ​മീ​പം എ​ൻ​എ​സ്എ​സ് ടൂ​റി​സ്റ്റ് ഹോ​മി​നു മു​ൻ​വ​ശ​ത്തു കാ​ണ​പ്പെ​ട്ടു. കാ​ർ പോ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മൊ​ബൈ​ൽ ഫോ​ൺ, പേ​ഴ്സ് എ​ന്നി​വ കാ​റി​ൽ നി​ന്നും പോ​ലി​സ് ക​ണ്ടെ​ടു​ത്തു. ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും പോ​ലി​സും അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി.

ആ​റ​ന്മു​ള പു​ഞ്ച​യി​ൽ കാ​ണാ​താ​യ
ആ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ആ​റ​ന്മു​ള: എ​ഴി​ക്കാ​ട് കോ​ള​നി​ക്കു സ​മീ​പം ആ​റ​ന്മു​ള പു​ഞ്ച​യി​ൽ വ​ള്ളം മ​റി​ഞ്ഞു കാ​ണാ​താ​യ ആ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. എ​ഴി​ക്കാ​ട് കോ​ള​നി​യി​ൽ 15-ാം ബ്ലോ​ക്കി​ൽ വി​ശ്വ​നാ​ഥ​നെ (62)യാ​ണ് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് വ​ള്ളം മ​റി​ഞ്ഞു കാ​ണാ​താ​യ​ത്. മ​ല​മോ​ടി​യി​ൽ പ്ര​സാ​ദ്, പൊ​ന്ന​ച്ച​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം വ​ള്ള​ത്തി​ൽ മ​റു​ക​ര​യി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.
പു​ഞ്ച​യു​ടെ മ​ധ്യ​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വ​ള്ളം മ​റി​ഞ്ഞ​ത്. ഫ​യ​ർ​ഫോ​ഴ്സ് സം​ഘം തെ​ര​ച്ചി​ൽ ശ​നി​യാ​ഴ്ച തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ തെ​ര​ച്ചി​ൽ പു​ന​രാ​രം​ഭി​ച്ചി​രു​ന്നു. ഉ​ച്ച​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. എ​ഴി​ക്കാ​ട്ട് വ​ർ​ക്ക്ഷോ​പ്പ് ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു വി​ശ്വ​നാ​ഥ​ൻ.