1:40 ആ​നു​കൂ​ല്യം പു​നഃ​സ്ഥാ​പി​ക്ക​ണം: കെ​പി​എ​സ്ടി​എ
Sunday, August 7, 2022 10:32 PM IST
പ​ത്ത​നം​തി​ട്ട: വ​ർ​ഷ​ങ്ങ​ളാ​യി ഒ​ൻ​പ​ത്, പ​ത്ത് ക്ലാ​സു​ക​ളി​ൽ ര​ണ്ടാ​മ​ത്തെ ഡി​വി​ഷ​നി​ൽ അ​ധ്യാ​പ​ക​രെ നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി അ​നു​വ​ദി​ച്ചു കൊ​ണ്ടി​രു​ന്ന 1:40 അ​നു​പാ​ത ആ​നു​കൂ​ല്യം ഈ ​വ​ർ​ഷം ന​ൽ​കു​ന്ന​ത​ല്ല എ​ന്ന ഉ​ത്ത​ര​വ് പൊ​തു വി​ദ്യാ​ഭ്യാ​സ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യും അ​ധ്യാ​പ​ക സ​മൂ​ഹ​ത്തോ​ടു​ള്ള അ​വ​ഹേ​ള​ന​വു​മാ​ണ​ന്ന് കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​പി​എ​സ്ടി​എ) ജി​ല്ലാ ക​മ്മി​റ്റി ആ​രോ​പി​ച്ചു. പ​ഠി​പ്പി​ക്കു​ന്ന വി​ദ്യാ​ല​യ​ത്തി​ൽനി​ന്നും ഒ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ അ​ധ്യാ​പ​ക​ർ​ക്ക് പ​ടി​യി​റ​ങ്ങി​പ്പോ​കേ​ണ്ടി വ​രു​ന്ന ഈ ​ഉ​ത്ത​ര​വ് അ​ടി​യ​ന്ത​ര​മാ​യി റ​ദ്ദാ​ക്കി ത​ൽ​സ്ഥി​തി നി​ല​നി​ർ​ത്ത​ണ​മെ​ന്ന് കെ​പി​എ​സ്ടി​എ ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. പ്രേം ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ഫി​ലി​പ്പ് ജോ​ർ​ജ്, വ​ർ​ഗീ​സ് ജോ​സ​ഫ്, ജി​ല്ലാ സെ​ക്ര​ട്ട​റി വി.​ജി. കി​ഷോ​ർ, ആ​ർ ജ്യോ​തി​ഷ്, എ​സ്. ദി​ലീ​പ് കു​മാ​ർ, സ​തീ​ശ​ൻ നാ​യ​ർ, സി.​എ​ച്ച്. ഹ​സീ​ന, വി.​ടി.​ ജ​യ​ശ്രീ, സി​മി മ​റി​യം ജോ​സ്, ആ​ശ മേ​രി ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.