ആ​റ​ന്മു​ള​യി​ൽ വ​ഞ്ചി​പ്പാ​ട്ട് സോ​പാ​നം ആ​രം​ഭി​ച്ചു
Sunday, August 7, 2022 10:32 PM IST
ആ​റ​ന്മു​ള: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ള്ളി​യോ​ട സേ​വാ​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ഞ്ചി​പ്പാ​ട്ട് സോ​പാ​നം എ​ന്ന പേ​രി​ൽ ആ​രം​ഭി​ച്ച വ​ഞ്ചി​പ്പാ​ട്ട് അ​വ​ത​ര​ണ​വും വ​ഞ്ചി​പ്പാ​ട്ട് മ​ത്സ​ര​വും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​അ​ന​ന്ത ഗോ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ള്ളി​യോ​ട സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ് കെ. ​എ​സ്. രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വ്യ​വ​സാ​യി മ​ഠ​ത്തി​ൽ ര​ഘു, പ​ള്ളി​യോ​ട സേ​വാ​സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ പാ​ർ​ഥ​സാ​ര​ഥി ആ​ർ. പി​ള്ള, സു​രേ​ഷ് ജി. ​വെ​ൺ​പാ​ല, കെ. ​സ​ഞ്ജീ​വ് കു​മാ​ർ, പി. ​ആ​ർ. ഷാ​ജി, ശ​ര​ത് പു​ന്നം​തോ​ട്ടം, ടി. ​എ​ൻ. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, അ​ജി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​ന്ത​രി​ച്ച മു​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ന്റെ നേ​തൃ​ത്വ​ത്തി​ൽ 2016ലാ​ണ് വ​ഞ്ചി​പ്പാ​ട്ട് സോ​പാ​നം ആ​ദ്യ​മാ​യി ആ​രം​ഭി​ച്ച​ത്. വ്യ​വ​സാ​യി മ​ഠ​ത്തി​ൽ ര​ഘു സ​മ​ർ​പ്പി​ച്ച 52 പ​വ​ൻ സ്വ​ർ​ണ​ത്തി​ന്‍റെ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യാ​ണ് മ​ത്സ​ര വി​ജ​യി​ക്ക് ന​ൽ​കു​ന്ന​ത്. മേ​ഖ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വ​ഞ്ചി​പ്പാ​ട്ട് മ​ത്സ​ര​ത്തി​ന് ശേ​ഷം മേ​ഖ​ലാ മ​ത്സ​ര വി​ജ​യി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി സെ​പ്റ്റം​ബ​ർ 25 ന് ​ഫൈ​ന​ൽ മ​ത്സ​രം ന​ട​ത്തും.