അ​പൂ​ർ​വ ഇ​നം ത​വ​ള പെ​രി​ങ്ങ​നാ​ട്ട്
Sunday, August 7, 2022 10:32 PM IST
അ​ടൂ​ർ: പ​ച്ചി​ല​പ്പാ​റ​ൻ എ​ന്ന് പേ​രു​ള്ള അ​പൂ​ർ​വ​യി​നം ത​വ​ള​യെ പെ​രി​ങ്ങ​നാ​ട്-ചാ​ല പൈ​നും​വി​ള​യി​ൽ ആ​ർ.​ ര​തീ​ഷി​ന്‍റെ വീ​ട്ടി​ൽ ക​ണ്ടെ​ത്തി. റാ​ക്കോ ഫോ​റ​സ് മ​ല​ബാ​റി​ക്ക​സ് എ​ന്ന ശാ​സ്ത്രീ​യ നാ​മ​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന ഈ ​ത​വ​ള വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന ജീ​വി​ക​ളു​ടെ പു​സ്ത​മാ​യ റെ​ഡ് ഡേ​റ്റ ബു​ക്കി​ൽ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്. മ​ഴ​ക്കാ​ടു​ക​ളി​ലും പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളി​ലും കാ​ണ​പ്പെ​ട്ടി​രു​ന്ന ഇ​വ​യെ കേ​ര​ള​ത്തി​ന്‍റെ വ​ന​മേ​ഖ​ല​യി​ൽ ചി​ല​പ്പോ​ഴൊ​ക്കെ കാ​ണാ​ൻ ക​ഴി​യും.
പ​ച്ചി​ല​പ്പാ​റ​ൻ ത​വ​ള​യ്ക്ക് ഉ​ളി​തേ​മ്പ​ൻ ത​വ​ള, മ​ല​ബാ​ർ ഗ്ലൈ​ഡിം​ഗ് ഫ്രോ​ഗ് എ​ന്നും പേ​രു​ക​ളു​ണ്ട്. ഉ​യ​ര​മു​ള്ള വൃ​ക്ഷ​ങ്ങ​ളി​ൽ നി​ന്നും പാ​രാ​ച്ചൂ​ട്ട് പോ​ലെ പ​റ​ന്നി​റ​ങ്ങാ​ൻ ഇ​വ​യ്ക്ക് ക​ഴി​യും. 15 മീ​റ്റ​ർ ദൂ​ര​ത്തോ​ളം കു​തി​ച്ചു ചാ​ടാ​നും ഇ​വ​യ്ക്കു ക​ഴി​യും.
മീ​ൻ വ​ള​ർ​ത്താ​നാ​യി വീ​ട്ടി​ൽ നി​ർ​മി​ച്ച കു​ള​ത്തി​ന്‍റെ ക​ര​യി​ലാ​ണ് ര​തീ​ഷി​ന്‍റെ മ​ക​ളും പ​ഴ​കു​ളം കെ​വി​യു​പി സ്കൂ​ൾ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​മാ​യ ആ​ർ​ഷാ ആ​ർ.​രാ​ജാ​ണ് ബ​ഹു​വ​ർ​ണ​ത്തി​ലു​ള്ള ത​വ​ള​യെ ക​ണ്ട​ത്. ത​വ​ള​യു​ടെ ചി​ത്രം ഗൂ​ഗി​ൾ ലെ​ൻ​സ് വ​ഴി നോ​ക്കി​യ​പ്പോ​ഴാ​ണ് ഇ​ത് പ​ച്ചി​ല​പ്പാ​റ​ൻ ത​വ​ള​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ത​വ​ള​യെ സു​ര​ക്ഷി​ത​മാ​യി മ​ര​ക്കൂ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ലേ​ക്ക് തി​രി​ച്ച​യ​ച്ചു.