അ​ര​ണ​മു​ടി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ; ഗ​വി റൂ​ട്ടി​ൽ യാ​ത്ര ത​ട​സ​പ്പെ​ട്ടു
Sunday, August 7, 2022 10:32 PM IST
സീ​ത​ത്തോ​ട്: ഗ​വി പാ​ത​യി​ലെ അ​ര​ണ​മു​ടി ഭാ​ഗ​ത്തു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ൽ മൂ​ല​മു​ള്ള ത​ട​സ​ങ്ങ​ൾ നീ​ങ്ങി​യി​ല്ല. മ​ല​യോ​ര മേ​ഖ​ല​യി​ൽ മ​ഴ തു​ട​രു​ന്ന​തു കാ​ര​ണം മ​ണ്ണു​നീ​ക്കം ത​ട​സ​പ്പെ​ട്ടു. ഇ​തി​നി​ടെ, ശ​ബ​രി​ഗി​രി പ​ദ്ധ​തി​യു​ടെ സം​ഭ​ര​ണി​ക​ളു​ടെ ഷ​ട്ട​റു​ക​ൾ തു​റ​ക്കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ൽ യാ​ത്ര സു​ഗ​മ​മാ​ക്കാ​ൻ മ​ണ്ണ് നീ​ക്കി റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കാ​ൻ ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി നി​ർ​ദേ​ശം​ന​ൽ​കി.

ക​ന​ത്ത മ​ഴ​യി​ൽ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് അ​ര​ണ​മു​ടി​യി​ൽ മ​ണ്ണി​ടി​ഞ്ഞു തു​ട​ങ്ങി​യ​ത്. ഏ​ക​ദേ​ശം 100 മീ​റ്റ​റോ​ളം മ​ല ഇ​ടി​ഞ്ഞു റോ​ഡി​ലേ​ക്കു വീ​ണു. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും മ​ണ്ണും ക​ല്ലും വ​ൻ​തോ​തി​ൽ റോ​ഡി​ലേ​ക്കു പ​തി​ച്ച​തോ​ടെ ത​ട​സം നീ​ക്കാ​നാ​യി​ല്ല.

ആ​ങ്ങ​മൂ​ഴി​യി​ൽ​നി​ന്നു ഗ​വി​യി​ലേ​ക്കു​ള്ള പാ​ത​യി​ലാ​ണ് അ​ര​ണ​മു​ടി. ഗ​വി​റൂ​ട്ടി​ൽ വി​നോ​ദ സ​ഞ്ചാ​രം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളും ഓ​ടു​ന്നി​ല്ല.

ഇ​തോ​ടെ വ്യാ​ഴാ​ഴ്ച മു​ത​ൽ സീ​ത​ത്തോ​ട്, ആ​ങ്ങ​മൂ​ഴി ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് കൊ​ച്ചു​പ​ന്പ, ഗ​വി ഭാ​ഗ​ങ്ങ​ളി​ലേ​ക്കെ​ത്ത​ണ​മെ​ങ്കി​ൽ വ​ണ്ടി​പ്പെ​രി​യാ​ർ വ​ഴി അ​ധി​ക ദൂ​രം താ​ണ്ട​ണം.

മ​ല ഇ​ടി​ഞ്ഞ​ത് 200
മീ​റ്റ​റി​ല​ധി​കം ഉ​യ​ര​ത്തി​ൽ

ആ​ങ്ങ​മൂ​ഴി - ഗ​വി - വ​ണ്ടി​പ്പെ​രി​യാ​ർ പാ​ത​യി​ൽ​നി​ന്ന് 200 മീ​റ്റ​റി​ല​ധി​കം ഉ​യ​ര​ത്തി​ലാ​ണ് മ​ല ഇ​ടി​ഞ്ഞി​രി​ക്കു​ന്ന​ത്. ഈ ​ഭാ​ഗ​ത്തു​കൂ​ടി ചെ​റി​യ നീ​ർ​ച്ചാ​ലും രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ടി​ഞ്ഞു കൊ​ണ്ടി​രി​ക്കു​ന്ന ഭാ​ഗ​ത്തു കൂ​റ്റ​ൻ പാ​റ​ക്ക​ല്ലു​ക​ൾ ഇ​നി​യു​മു​ണ്ട്. മ​ഞ്ഞു​മൂ​ടി കി​ട​ക്കു​ന്ന​തി​നാ​ൽ സ്ഥ​ല​ത്തി​ന്‍റെ സു​ര​ക്ഷ​യെ സം​ബ​ന്ധി​ച്ചും വ്യ​ക്ത​ത​യി​ല്ല. മ​ഴ മാ​റി നീ​രൊ​ഴു​ക്ക് നി​ല​ച്ചെ​ങ്കി​ൽ മാ​ത്ര​മേ മ​ണ്ണു നീ​ക്കം ന​ട​ക്കു​ക​യു​ള്ളൂ​വെ​ന്നു ക​രാ​റു​കാ​ർ പ​റ​യു​ന്നു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ണ്ണു​നീ​ക്ക​ത്തി​നു​ള്ള ക​രാ​റു​കാ​രു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം എ​ത്തി​യി​രു​ന്നു.

സം​ഭ​ര​ണി​യി​ൽ
എ​ത്ത​ണ​മെ​ങ്കി​ലും
അ​ധി​ക ദൂ​രം താ​ണ്ട​ണം

ഗ​വി പാ​ത​യി​ലെ മ​ണ്ണി​ടി​ച്ചി​ലു കാ​ര​ണം ശ​ബ​രി​ഗി​രി പ​ദ്ധ​തി​യു​ടെ ക​ക്കി, പ​ന്പ സം​ഭ​ര​ണി​ക​ൾ​ക്ക് അ​ടു​ത്തെ​ത്ത​ണ​മെ​ങ്കി​ൽ അ​ധി​ക ദൂ​രം താ​ണ്ട​ണം.

ഇ​ന്നു രാ​വി​ലെ ക​ക്കി സം​ഭ​ര​ണി തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം വ​ണ്ടി​പ്പെ​രി​യാ​റി​ലെ​ത്തി വ​ള്ള​ക്ക​ട​വ്, ഗ​വി വ​ഴി മാ​ത്ര​മേ ഇ​വി​ടേ​ക്ക് എ​ത്താ​നാ​കൂ.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്നു രാ​വി​ലെ​ത​ന്നെ മ​ണ്ണു നീ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​നം ന​ട​ത്ത​ണ​മെ​ന്നു ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ, വൈ​കു​ന്നേ​ര​വും മ​ഴ പെ​യ്ത​തോ​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​ഗ​മ​മാ​യി​രി​ക്കി​ല്ലെ​ന്നു പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.