എം​ജി സ​ർ​വ​ക​ലാ​ശാ​ല പി​ജി പ്രൈ​വ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൂ​ട്ട​ത്തോ​ൽ​വി
Sunday, August 7, 2022 10:32 PM IST
പ​ത്ത​നം​തി​ട്ട: മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പി​ജി പ്രൈ​വ​റ്റ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കൂ​ട്ട​ത്തോ​ല്‍​വി. 2019 ല്‍ ​പ്ര​വേ​ശ​നം നേ​ടി​യ​വ​രു​ടെ ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​റു​ക​ളു​ടെ ഫ​ലം ക​ഴി​ഞ്ഞ ജൂ​ലൈ 30നാ​ണ് പൂ​ര്‍​ണ​മാ​യി പു​റ​ത്തു വ​ന്ന​ത്.
പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്ത 3987 വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ 3017 മാ​ത്ര​മാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. ഇ​വ​രി​ല്‍ 269 പേ​രാ​ണ് ജ​യി​ച്ച​ത്. വി​ജ​യ ശ​ത​മാ​നം 8.9.
ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്‌​സു​ക​ളി​ല്‍ ക​ണ​ക്ക്, സം​സ്്കൃ​തം, ഫി​ലോ​സ​ഫി, ഇ​സ്്‌​ലാ​മി​ക് ച​രി​ത്രം എ​ന്നി​വ​യി​ല്‍ ര​ണ്ടു സെ​മ​സ്റ്റ​റി​നും കൂ​ടി ആ​രും ജ​യി​ച്ചി​ല്ല. ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത എം​കോ​മി​നു വി​ജ​യി​ച്ച​ത് 5.9. ശ​ത​മാ​നം മാ​ത്രം.
എം​കോ​മി​നു ര​ജി​സ്റ്റ​ര്‍ ചെ​യ്ത 2954 പേ​രി​ല്‍ 564 പേ​ര്‍ കോ​ഴ്‌​സ് ഉ​പേ​ക്ഷി​ച്ചു. പ​രീ​ക്ഷ എ​ഴു​തി​യ 2390 പേ​രി​ല്‍ ജ​യി​ച്ച​ത് 141 പേ​ര്‍ മാ​ത്രം.
മ​ല​യാ​ളം, ഹി​ന്ദി, ഇം​ഗ്ലീ​ഷ്, സം​സ്‌​കൃ​തം, അ​റ​ബി​ക്,എ​ന്നീ ഭാ​ഷാ വി​ഷ​യ​ങ്ങ​ള്‍​ക്കെ​ല്ലാം കൂ​ടി 465 പേ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തി​ല്‍ 296 പേ​ര്‍ മാ​ത്രം പ​രീ​ക്ഷ എ​ഴു​തി. 69 പേ​ര്‍ വി​ജ​യി​ച്ചു.
സോ​ഷ്യ​ല്‍ സ​യ​ന്‍​സ് വി​ഷ​യ​ങ്ങ​ളാ​യ സോ​ഷ്യോ​ള​ജി, ഇ​ക്ക​ണോ​മി​ക്‌​സ്, ഹി​സ്റ്റ​റി, ഫി​ലോ​സ​ഫി, പൊ​ളി​റ്റി​ക്‌​സ്, ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി എ​ന്നി​വ​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 508 പേ​രാ​ണ്. 293 പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ല്‍ 59 പേ​ര്‍ വി​ജ​യി​ച്ചു.
2019 ല്‍ ​അ​ഡ്മി​ഷ​ന്‍ എ​ടു​ത്ത​വ​രു​ടെ ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​റു​ക​ളു​ടെ പ​രീ​ക്ഷ​ക​ള്‍ 2020 മേ​യി​ല്‍ ന​ട​ക്കേ​ണ്ട​താ​ണ്. ഇ​ത് 2021 ഓ​ഗ​സ്റ്റ് വ​രെ നീ​ണ്ടു. പ​രീ​ക്ഷ താ​മ​സി​ച്ച​തു​മൂ​ലം 970 പേ​ര്‍ കോ​ഴ്‌​സ് ഉ​പ​കേ​ഷി​ച്ചു.
5140 രൂ​പ അ​ട​ച്ചു പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തി​യ​വ​രാ​ണ് കോ​ഴ്‌​സ് വേ​ണ്ടെ​ന്നു വ​ച്ച് പ​ണം ന​ഷ്ട​പ്പെ​ടു​ത്തേ​ണ്ടി​വ​ന്ന​ത്. പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ലെ പാ​ളി​ച്ച​ക​ള്‍ മൂ​ലം കു​ട്ടി​ക​ള്‍​ക്ക് അ​ധ്യ​യ​ന​വ​ര്‍​ഷം ന​ഷ്ട​പ്പെ​ടു​ന്നു​വെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്.