പി​ണ​റാ​യി​ക്കു മു​ന്നി​ൽ കാ​ന​ത്തി​ന്‍റെ നി​ശ​ബ്ദ​ത, സി​പി​ഐ സ​മ്മേ​ള​ന​ത്തി​ൽ വി​മ​ർ​ശ​നം
Sunday, August 7, 2022 10:01 PM IST
പ​ത്ത​നം​തി​ട്ട: സി​പി​ഐ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​നം. സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു മു​ന്നി​ൽ നി​ശ​ബ്ദ​നാ​കു​ന്ന​താ​യി പ്ര​തി​നി​ധി​ക​ൾ പൊ​തു​ച​ർ​ച്ച​യി​ൽ ആ​രോ​പി​ച്ചു.
ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ​യു​ടെ കാ​ല​ത്ത് മൂ​വാ​റ്റു​പു​ഴ മു​ൻ എം​എ​ൽ​എ എ​ൽ​ദോ​സ് ഏ​ബ്ര​ഹാ​മി​നെ പോ​ലീ​സ് മ​ർ​ദി​ച്ച സം​ഭ​വ​ത്തെ കാ​നം രാ​ജേ​ന്ദ്ര​ൻ ന്യാ​യീ​ക​രി​ച്ച​ത് രൂ​ക്ഷ​വി​മ​ർ​ശ​ന​ത്തി​നി​ട​യാ​ക്കി. ക​ഴി​ഞ്ഞ ടേ​മി​ൽ സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ള​ല്ല സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്ക് ഇ​പ്പോ​ഴു​ള്ള​തെ​ന്ന് പ്ര​തി​നി​ധി​ക​ൾ കു​റ്റ​പ്പെ​ടു​ത്തി.
അ​ടൂ​രി​ൽ എ​ൽ​ഡി​എ​ഫി​ലു​ണ്ടാ​യ വോ​ട്ടു​ചോ​ർ​ച്ച​യ്ക്കു കാ​ര​ണം സി​പി​എം നി​ല​പാ​ടാ​ണെ​ന്ന് ആ​രോ​പ​ണ​മു​ണ്ടാ​യി. പ​ന്ത​ളം, പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​ക​ളി​ൽ സി​പി​ഐ​യെ മാ​റ്റി​നി​ർ​ത്തി​യ​തും സ്ഥാ​നാ​ർ​ഥി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തും സി​പി​എ​മ്മാ​ണെ​ന്ന് കു​റ്റ​പ്പെ​ടു​ത്ത​ലു​ണ്ടാ​യി.
പ​ല​യി​ട​ങ്ങ​ളി​ലും സി​പി​എം സി​പി​ഐ​യെ അ​വ​ഗ​ണി​ക്കു​ന്ന​താ​യി സം​ഘ​ട​നാ റി​പ്പോ​ർ​ട്ടി​ലും പ​രാ​മ​ർ​ശ​മു​ണ്ട്.
ത​ദ്ദേ​ശ സ്ഥാ​പ​ന, സ​ഹ​ക​ര​ണ സം​ഘം തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ എ​ൽ​ഡി​എ​ഫ് ബ​ന്ധ​ത്തി​ൽ സി​പി​ഐ​ക്ക് അ​ർ​ഹ​മാ​യ സ്ഥാ​നം ന​ൽ​കു​ന്നി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
കൊ​ടു​മ​ൺ അ​ങ്ങാ​ടി​ക്ക​ൽ സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​ഐ പ്ര​വ​ർ​ത്ത​ക​രെ ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ള​ട​ക്കം മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ സി​പി​എം ന​ട​പ​ടി സ്വീ​ക​രി​ക്കാ​തി​രു​ന്ന​തും റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശ വി​ഷ​യ​മാ​യി. ജി​ല്ല​യി​ൽ സി​പി​ഐ​യ്ക്കു സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ വ​ള​ർ​ച്ച അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന് റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടി.
മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രേ സി​പി​ഐ മ​ണ്ഡ​ലം സ​മ്മേ​ള​ന​ങ്ങ​ളി​ലു​യ​ർ​ന്നു​വ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ലും ആ​വ​ർ​ത്തി​ച്ചു. മ​ന്ത്രി​ക്ക് ഫോ​ൺ അ​ല​ർ​ജി​യാ​ണെ​ന്ന് പ്ര​തി​നി​ധി​ക​ൾ കു​റ്റ​പ്പെ​ടു​ത്തി. മ​ന്ത്രി​യും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​റും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്കം മു​ന്ന​ണി​യു​ടെ പ്ര​തി​ച്ഛാ​യ​യെ ബാ​ധി​ച്ചെ​ന്ന അ​ഭി​പ്രാ​യ​വും ച​ർ​ച്ച​യി​ൽ ഉ​യ​ർ​ന്നു​വ​ന്നു.