ശ​ബ​രി​ഗി​രി സം​ഭ​ര​ണി തു​റ​ക്കു​ന്നു, തീ​ര​ങ്ങ​ളി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം
Sunday, August 7, 2022 10:01 PM IST
ക​ക്കി ഡാ​മി​ന്‍റെ
നാ​ല് ഷ​ട്ട​റു​ക​ൾ
11നു ​തു​റ​ക്കും

പ​ത്ത​നം​തി​ട്ട: ശ​ബ​രി​ഗി​രി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ക​ക്കി- ആ​ന​ത്തോ​ട് സം​ഭ​ര​ണി തു​റ​ന്നു വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ പ​ന്പ​യു​ടെ തീ​ര​ങ്ങ​ളി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം. ശ​ബ​രി​ഗി​രി പ​ദ്ധ​തി​യു​ടെ സം​ഭ​ര​ണി​ക​ളി​ൽ ജ​ല​നി​ര​പ്പ് 80 ശ​ത​മാ​നം ക​വി​ഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഷ​ട്ട​റു​ക​ൾ തു​റ​ന്നു നി​ശ്ചി​ത അ​ള​വി​ൽ വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ന്ന​ത്.

ഡാ​മി​ന്‍റെ നാ​ലു ഷ​ട്ട​റു​ക​ള്‍ രാ​വി​ലെ 11ന് ​ശേ​ഷം ക്ര​മാ​നു​ഗ​ത​മാ​യി ഉ​യ​ര്‍​ത്തി 30 മു​ത​ല്‍ 100 ഘ​ന​മീ​റ്റ​ർ വ​രെ ജ​ലം ഒ​ഴു​ക്കി​വി​ടും. ജ​ന​വാ​സ മേ​ഖ​ല​ക​ളി​ല്‍ പ​ര​മാ​വ​ധി 15 സെ​ന്‍റി മീ​റ്റ​റി​ല്‍ കൂ​ടു​ത​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​രാ​തെ പ​മ്പാ ന​ദി​യി​ലേ​ക്ക് ഒ​ഴു​ക്കി വി​ടാ​ൻ അ​നു​മ​തി ന​ല്‍​കി ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍ ഉ​ത്ത​ര​വാ​യി.

പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്ന ജ​ലം പ​മ്പാ ന​ദി​യി​ലൂ​ടെ ഏ​ക​ദേ​ശം ര​ണ്ടു മ​ണി​ക്കൂ​റി​നു ശേ​ഷം പ​മ്പ ത്രി​വേ​ണി​യി​ലും ആ​റു മ​ണി​ക്കൂ​റി​നു ശേ​ഷം റാ​ന്നി​യി​ലും എ​ത്തി​ച്ചേ​രും.

ജ​ല​നി​ര​പ്പ്
നി​രീ​ക്ഷി​ക്കും

പ​മ്പാ ന​ദി​യി​ലെ ജ​ല​നി​ര​പ്പ് ജ​ല​സേ​ച​ന വ​കു​പ്പ് തു​ട​ര്‍​ച്ച​യാ​യി നി​രീ​ക്ഷി​ക്കും. പ​മ്പാ ന​ദി​യു​ടെ തീ​ര​ത്തു​ള്ള ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ മൈ​ക്ക് അ​നൗ​ണ്‍​സ്‌​മെ​ന്‍റ് മു​ഖേ​ന പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കും.

അ​പ​ക​ട സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന എ​ല്ലാ ആ​ളു​ക​ളെ​യും ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റാ​ൻ ത​ഹ​സീ​ല്‍​ദാ​ര്‍​മാ​രെ​യും വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി.
വ​ന​ത്തി​നു​ള്ളി​ല്‍ അ​പ​ക​ട സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രെ ക്യാ​മ്പു​ക​ളി​ലേ​ക്കു മാ​റ്റു​ന്ന​തി​നു ജി​ല്ലാ ഫോ​റ​സ്റ്റ് ഓ​ഫീ​സ​റെ​യും പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന ഓ​ഫീ​സ​റെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി.

ന​ദി​യി​ൽ
ആ​ശ​ങ്ക വേ​ണ്ട

ന​ദി​യി​ൽ ജ​ല​നി​ര​പ്പ് താ​ഴ്ന്നി​ട്ടു​ള്ള​തി​നാ​ൽ സം​ഭ​ര​ണി​യി​ൽ​നി​ന്നെ​ത്തു​ന്ന വെ​ള്ളം തീ​ര​ങ്ങ​ളി​ൽ കാ​ര്യ​മാ​യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കാ​നി​ട​യി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. മ​ഴ ശ​ക്തി​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മാ​ത്ര​മേ കൂ​ടു​ത​ൽ സു​ര​ക്ഷാ മു​ൻ​ക​രു​ത​ൽ വേ​ണ്ടി​വ​രൂ. എ​ന്നാ​ൽ, പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലേ​ക്ക് അ​ധി​ക​ജ​ലം എ​ത്തു​ന്ന​ത് അ​പ്പ​ർ കു​ട്ട​നാ​ട്, കു​ട്ട​നാ​ട​ൻ മേ​ഖ​ല​യി​ൽ വെ​ള്ളം താ​ഴു​ന്ന​തി​നെ വൈ​കി​പ്പി​ക്കും.

റാ​ന്നി, കോ​ഴ​ഞ്ചേ​രി, തി​രു​വ​ല്ല എ​ന്നീ താ​ലൂ​ക്കു​ക​ളി​ൽ​പ്പെ​ട്ട വെ​ള്ള​മെ​ത്താ​ൻ സാ​ധ്യ​ത​യു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കാ​ൻ ന​ട​പ​ടി തു​ട​ങ്ങി. ആ​ങ്ങ​മു​ഴി - ഗ​വി റോ​ഡി​ൽ അ​ര​ണ​മു​ടി​ക്കു സ​മീ​പം റോ​ഡി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞ​തു പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ട​ൻ നീ​ക്കും.

സം​ഭ​ര​ണി​ക​ളി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കും മ​ണ്ണി​ടി​ച്ചി​ൽ ത​ട​സ​മാ​യി​ട്ടു​ണ്ട്. ഡാം ​തു​റ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ചേ​ർ​ന്ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി

ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ മ​ന്ത്രി വീ​ണാ ജോ​ർ​ജ്, എം​എ​ൽ​എ​മാ​രാ​യ മാ​ത്യു ടി.​തോ​മ​സ്, കെ.​യു. ജ​നീ​ഷ് കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ, ജി​ല്ലാ ക​ള​ക്ട​ർ ഡോ.​ദി​വ്യ എ​സ്. അ​യ്യ​ർ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ദു​ര​ന്ത നി​വാ​ര​ണം ടി.​ജി. ഗോ​പ​കു​മാ​ർ, ത​ഹ​സി​ൽ​ദാ​ർ​മാ​ർ, വി​വി​ധ വ​കു​പ്പു​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ദു​രി​താ​ശ്വാ​സ
ക്യാ​ന്പു​ക​ളി​ൽ
2650 പേ​ര്‍

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ 63 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 2650 പേ​ര്‍. ഇ​തി​ല്‍ 801 കു​ടും​ബ​ങ്ങ​ളി​ലെ 1,085 പു​രു​ഷ​ന്മാ​രും 1,158 സ്ത്രീ​ക​ളും 407 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. തി​രു​വ​ല്ല താ​ലൂ​ക്കി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ക്യാ​മ്പു​ക​ളു​ള്ള​ത്.

49 ക്യാ​മ്പു​ക​ളി​ലാ​യി 2,215 പേ​ര്‍. മ​റ്റു താ​ലൂ​ക്കു​ക​ളി​ലെ ക്യാ​മ്പു​ക​ള്‍, കു​ടും​ബ​ങ്ങ​ള്‍, ആ​ളു​ക​ൾ: കോ​ഴ​ഞ്ചേ​രി- 9, 118, 387. റാ​ന്നി-3, 11, 39. കോ​ന്നി- 1, 1, 3, അ​ടൂ​ര്‍- 1, 3, 6. മ​ല്ല​പ്പ​ള്ളി​യി​ൽ ക്യാ​മ്പു​ക​ളി​ല്ല.