ആ​റ​ന്മു​ള​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ കോ​ടി​യാ​ട്ടു​ക​ര പ​ള്ളി​യോ​ടം മ​റി​ഞ്ഞു
Sunday, August 7, 2022 10:01 PM IST
ആ​റ​ന്മു​ള: വ​ള്ള​സ​ദ്യ​യ്ക്കാ​യി ആ​റ​ന്മു​ള​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ കോ​ടി​യാ​ട്ടു​ക​ര പ​ള്ളി​യോ​ടം പ​ന്പാ​ന​ദി​യി​ൽ മ​റി​ഞ്ഞെ​ങ്കി​ലും അ​പ​ക​ട​മൊ​ഴി​വാ​യി. പ​ള്ളി​യോ​ടം പി​ന്നീ​ട് സു​ര​ക്ഷി​ത​മാ​യി ആ​റ​ന്മു​ള​യി​ലെ​ത്തി​ച്ചു.

ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്കി​ലെ കോ​ടി​യാ​ട്ടു​ക​ര​യി​ൽ​നി​ന്നു ബോ​ട്ടി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഒ​ന്പ​തു പേ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ള്ളി​യോ​ടം കൊ​ണ്ടു​വ​ന്ന​ത്. ഇ​തി​ൽ ആ​റു പേ​ർ പ​ള്ളി​യോ​ട​ത്തി​ലും മൂ​ന്നു പേ​ർ ബോ​ട്ടി​ലു​മാ​യി​രു​ന്നു. പു​ത്ത​ൻ​കാ​വ് അ​ത്തി​മൂ​ട് ക​യ​ത്തി​നു കി​ഴ​ക്ക് മാ​റി പ​ള്ളി​യോ​ട​വും ബോ​ട്ടും വി​രു​ദ്ധ ദി​ശ​യി​ലേ​ക്കു വ​ലി​ഞ്ഞ​തോ​ടെ പ​ള്ളി​യോ​ടം മ​റി​യു​ക​യാ​യി​രു​ന്നു. പ​രി​ച​യ സ​മ്പ​ന്ന​രാ​യ തു​ഴ​ച്ചി​ൽ​ക്കാ​രാ​ണ് പ​ള്ളി​യോ​ട​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

പ​ന്പാ​ന​ദി​യി​ൽ ജ​ലം ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന​തു കാ​ര​ണ​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്നാ​ണ് പ​ള്ളി​യോ​ടം ബോ​ട്ടി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കൊ​ണ്ടു​വ​ന്ന​ത്. പു​ത്ത​ൻ​കാ​വ് അ​ത്തി​മൂ​ട് ക​യ​ത്തി​നു സ​മീ​പം സ്ഥി​ര​മാ​യി അ​പ​ക​ട മേ​ഖ​ല​യാ​ണ്. ഇ​ത് ഒ​ഴി​വാ​ക്കാ​നു​ള്ള ഏ​ക മാ​ർ​ഗം ആ​ദി​പ​മ്പ​യി​ലൂ​ടെ പോ​കു​ക​യെ​ന്ന​താ​ണ്.

എ​ന്നാ​ൽ, ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നാ​ൽ പൊ​ക്കം കു​റ​ഞ്ഞ ചേ​ലൂ​ർ​ക്ക​ട​വ് പാ​ല​ത്തി​ന് അ​ടി​യി​ലൂ​ടെ യാ​ത്ര​യ്ക്കു ത​ട​സ​മു​ണ്ട്. പ​ള്ളി​യോ​ട​ങ്ങ​ൾ ഇ​ക്കാ​ര​ണ​ത്താ​ൽ ബോ​ട്ടി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​തു​വ​ഴി ക​ട​ന്നു പോ​കു​ന്ന​ത്. മ​റി​ഞ്ഞ കോ​ടി​യാ​ട്ടു​ക​ര പ​ള്ളി​യോ​ടം പ​ള്ളി​യോ​ട പ്ര​വ​ർ​ത്ത​ക​രു​ടെ​യും പ​ള്ളി​യോ​ട സേ​വാ​സം​ഘം ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യ​ന്ത്ര​വ​ൽ​കൃ​ത വ​ള്ള​ങ്ങ​ളും മ​റ്റും സ്ഥ​ല​ത്ത് എ​ത്തി​ച്ചു സു​ര​ക്ഷി​ത​മാ​യി ആ​റ​ന്മു​ള​യി​ലെ​ത്തി​ച്ചു. സ​മീ​പ ക​ര​ക​ളി​ൽ​നി​ന്നു ധാ​രാ​ളം പ​ള്ളി​യോ​ട പ്ര​വ​ർ​ത്ത​ക​ർ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.